
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ദുബൈ: അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് ചെയര്‍മാനും യുഎഇയിലെ രത്ന വ്യാപാരികളില്‍ പ്രമുഖനുമായിരുന്ന ഹാജി ഹസന് ഇബ്രാഹീം അല്‍ ഫര്‍ദാന്‍(94) അന്തരിച്ചു. 1954ല്‍ മുത്ത് വ്യാപാരം ആംരഭിച്ച ഹസന് ഇബ്രാഹീം തുടര്‍ന്ന് അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. യുഎഇ ഭരണാധികാരികളോട് ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം ഇമാറാത്തിന്റെ വളര്‍ച്ചയില്‍ തന്റേതായ സംഭാവന നല്‍കുകയും യുഎഇയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ തെളിവായി ജീവിക്കുകയും ചെയ്തു.
മുത്ത് മൂല്യനിര്‍ണയത്തിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഇമാറാത്തി സാംസ്കാരിക സ്വത്വത്തിന് അഭിമാനമായിരുന്നു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വത്തിന് കീഴിലാണ് അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് മുത്ത് വ്യാപാര മേഖലയില്‍ വലിയ ബിസിനസ് കൂട്ടായ്മയായി വളര്‍ന്നത്. ‘അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം അചഞ്ചലമായ പ്രതിബദ്ധതയുമാണ് അല്‍ ഫര്‍ദാന്‍ ഗ്രൂപ്പിനെ ഉയരങ്ങളിലെത്തിച്ചത്. സ്ഥാപകന്റെ ബഹുമാനാര്‍ത്ഥം അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.