
‘പൊടി മൂടി’ യുഎഇ; ഇന്നും സാധ്യത
ഫുജൈറ: കിഴക്കന്‍ പ്രവിശ്യ സ്കൂളുകളിലെ ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള പാഠ പുസ്തക കൈമാറ്റം,സ്കൂള്‍ ബാഗ് വിതരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ലേഡീസ് ഫോറം. പ്രവിശ്യയിലെ വിവിധ സ്കൂളുകളിലെ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക കൈമാറ്റ പദ്ധതിയും പഠനോപകരണങ്ങളുടെ വിതരണവും ഐഎസ്സി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍ ഫുജൈറ ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് കബീറിന് ബാഗ് നല്കി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലുള്‍പ്പടെ സമൂഹത്തില്‍ ശ്രദ്ധ ചെലുത്തേണ്ട വിവിധ തലങ്ങളില്‍ ഐഎസ്സി ലേഡീസ് ഫോറം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഡോ.പുത്തൂര്‍ റഹ്മാന് പറഞ്ഞു. ഇന്ത്യന്‍ സ്കൂളിന്റെ പഠ്യേതര വിഷയങ്ങളില്‍ എന്നും നിര്‍ലോഭമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് നിരവധി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ അഡ്മിന് മാനേജര്‍ സന അല്‍ അഫ്ഗാനി പറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ച ഐഎസ്സി ലേഡീസ് ഫോറം ഭാരവാഹികളായ സവിത കെ നായര്‍,ചിഞ്ചു ലാസര്‍,ശബ്ന അബ്ദുറഹ്മാന്,ദിവ്യ എലിസബത് എന്നിവരെ ഐഎസ്സി ജനറല്‍ സെക്രട്ടറി സഞ്ജീവ് മേനോന് അഭിനന്ദിച്ചു. റമസാനില്‍ ലേഡീസ് ഫോറം വിതരണം ചെയ്ത ഗ്രോസറി കിറ്റുകള്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരായ അന്‍സാരി കഹ്കഷാന്,ആശ ഉണ്ണികൃഷ്ണന്, രാജേഷ് ജനാര്‍ദന്‍,അല്‍ ശര്‍ഖ് ഹോസ്പിറ്റല്‍ ഗൈനക്കോളജി മേധാവി ഡോ.ബൈസഖി,ഐഎസ്സി വൈസ് പ്രസിഡന്റ് ജോജി മണ്ഡപത്തില്‍,ജോ.സെക്രട്ടറി വിഎസ് സുഭാഷ്,കള്‍ച്ചറല്‍ സെക്രട്ടറി അജിത്കുമാര്‍ ഗോപിനാഥ്,ലേഡീസ് ഫോറം മെമ്പര്‍ മെഹര്ബാന് പങ്കെടുത്തു.