
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ദുബൈ: യുഎഇ-അയര്‍ലന്റ് നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികാഘോഷം പ്രൗഢമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നതായിരുന്നു ആഘോഷം. ദുബൈയിലെ ജുമൈറ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലില്‍ യുഎഇയിലെ അയര്‍ലന്റ് അംബാസഡര്‍ അലിസണ് മില്‍ട്ടന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യുഎഇ സഹിഷ്ണുത-സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി നഹ്യാന് ബിന്‍ മുബാറക്,സാമ്പത്തിക മന്ത്രി ശൈഖ ഹെസ്സ ബിന്ത് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി,വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി,ഗവണ്മെന്റ് വികസന ഭാവി സഹമന്ത്രി ഉഹൂദ് ബിന്ത് ഖല്ഫാന് അല്‍ റൂമി,അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹീം അല്‍ ഹാഷിമി,അയര്‍ലന്റ് എന്റര്‍പ്രൈസ്,ട്രേഡ്,എംപ്ലോയ്മെന്റ് വകുപ്പ് സഹമന്ത്രി നിയാം സ്മിത്ത്,അയര്‍ലന്റിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് അല്‍ ഷംസി എന്നിവരും പ്രമുഖ സര്‍ക്കാര്‍ ഉേദ്യാഗസ്ഥര്‍,നയതന്ത്രജ്ഞര്‍,വ്യവസായികള്‍ തുടങ്ങിയവരും പങ്കെടുത്തു. വിദ്യാഭ്യാസം,സാങ്കേതികവിദ്യ, നിക്ഷേപം,സാംസ്കാരിക,സാമ്പത്തിക സഹകരണം എന്നിവയില്‍ വിവിധ മേഖലകളില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അയര്‍ലന്റ് കൈവരിച്ച പുരോഗതിയെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രശംസിച്ചു.