
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം സമാപിച്ചു
അബുദാബി: വികസന വൈവിധ്യങ്ങളുടെ പുതിയ ആകാശം തേടി ഇന്ത്യയില്‍ പറന്നിറങ്ങിയ ശൈഖ് ഹംദാന്‍ സ്വപ്ന സാക്ഷാത്കാരങ്ങളുടെ ആത്മനിര്‍വൃതിയോടെ ദ്വദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ദുബൈയിലേക്ക് മടങ്ങി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇന്ത്യയിലെ ആദ്യ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും കുതിപ്പിന് കൂടുതല്‍ ശക്തിപകരുന്നതാണ്. തന്ത്രപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ശൈഖ് ഹംദാന്‍ മുതിര്‍ന്ന ഇന്ത്യന്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടത്തി. വെയര്‍ഹൗസുകള്‍ മുതല്‍ വ്യാപാര പിന്തുണ വരെയുള്ള നിരവധി കരാറുകളിലാണ് ശൈഖ് ഹംദാന്‍ ഒപ്പുവച്ചത്. 735 മില്യണ്‍ ദിര്‍ഹത്തിലധികം നിക്ഷേപത്തോടെ ഡിപി വേള്‍ഡ് ഇന്ത്യയില്‍ മൂന്ന് ലോകത്തിലെ മുന്‍നിര ഫ്രീ ട്രേഡ് വെയര്‍ഹൗസിങ് സോണുകള്‍ വികസിപ്പിച്ചെടുക്കുന്നത്. നവ ഷെവ ബിസിനസ് പാര്‍ക്ക് പോലുള്ള ലോകോത്തര ലോജിസ്റ്റിക്സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സ്ഥാപനം രാജ്യത്തിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
സഹകരണവും പരസ്പര വളര്‍ച്ചയും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബിസിനസ് സമൂഹങ്ങളുടെ നിര്‍ണായക പങ്ക് അടിവരയിടുന്ന കരാറുകളിലാണ് ഇന്ത്യയും യുഎഇയും ഒപ്പുവച്ചത്. ദുബൈ ചേംബേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (എഫ്ഐസിസിഐ), ഐഎംസി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി എന്നിവയുമായി മൂന്ന് ധാരണാപത്രങ്ങളില്‍ (എംഒയു) ഒപ്പുവച്ചിട്ടുണ്ട്. ‘നവീകരണം,അവസരം,സുസ്ഥിര വളര്‍ച്ച എന്നിവയിലൂടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ആഴത്തിലുള്ള സൗഹൃദവും സമര്‍പ്പണവും ഇന്ത്യയും യുഎഇയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ‘നമ്മുടെ രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് യഥാര്‍ത്ഥ സ്വാധീനവും ദീര്‍ഘകാല നേട്ടങ്ങളും നല്കുന്ന ഒരു അന്താരാഷ്ട്ര സഹകരണ മാതൃക ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു. നമ്മുടെ കൂട്ടായ ഭാവിക്ക് ഏറ്റവും പ്രധാനപ്പെട്ട മേഖലകളില്‍ പുരോഗതി ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.