
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
അഞ്ച് ഇന്ത്യന്‍ സംരംഭകരുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ കരാര്‍ ഒപ്പിട്ടു
അബുദാബി: ശൈഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി തൊഴിലാളികള്‍ക്ക് യുഎഇ-ഇന്ത്യ സൗഹൃദ ആശുപത്രി പ്രഖ്യാപിച്ചു. സമഗ്ര ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യം. അഞ്ച് ഇന്ത്യന്‍ സംരംഭകര്‍ ചേര്‍ന്നാണ് ആശുപത്രി സ്ഥാപിക്കുന്നത്. മുംബൈയില്‍ നടന്ന ദുബൈ ചേംബേഴ്സ് സംഗമത്തില്‍ സംരംഭകരും ദുബൈ ഹെല്‍ത്ത് സിഇഒ ഡോ.ആമിര്‍ ഷരീഫും ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പിട്ടു. കെഇഎഫ് ഹോള്‍ഡിങ്സ് ചെയര്മാന് ഫൈസല്‍ കൊട്ടിക്കൊല്ലന്‍,അപ്പാരല്‍ ഗ്രൂപ്പ് ചെയര്മാന് നിലേഷ് വേദ്,ബ്യൂമെര്‍ക്ക് കോര്‍പറേഷന്റെ എക്സിക്യൂട്ടീവ് ചെയര്മാന് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്, ഇഎഫ്എസ് ഫെസിലിറ്റീസ് വൈസ് ചെയര്മാന് താരിഖ് ചൗഹാന്,ട്രാന്‍സ്വേള്‍ഡ് ഗ്രൂപ്പ് ചെയര്മാന് രമേശ് എസ് രാമകൃഷ്ണന് എന്നിവരാണ് സംരംഭകര്‍