
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
യുഎഇ ജുമുഅ ഖുതുബ (മൊഴിമാറ്റം)
ജ്യേഷ്ഠ സഹോദരന് ഏതൊരാള്‍ക്കും താങ്ങും തണലുമാണ്. കുഞ്ഞുനാളിലെ കളിക്കൂട്ടുകാരനാണെങ്കിലും പിതാവിന്റെ സ്ഥാനത്താണ് ഇക്കാക്ക. പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയമേകുന്ന സ്നേഹനിധിയായ ജ്യേഷ്ഠന് നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗധേയമാണ്. മൂസാ നബി(അ) സഹോദനു വേണ്ടി പ്രാര്‍ത്ഥിച്ചത് പരിശുദ്ധ ഖുര്‍ആനില്‍ കാണാം: എന്റെ കുടുംബത്തില്‍ നിന്ന് എനിക്കൊരു സഹായിയായി സഹോദരന് ഹാറൂനെ നിയോഗിക്കുകയും അദ്ദേഹം എനിക്ക് ദൃഢശക്തിയേകുകയും എന്റെ ദൗത്യത്തില്‍ അദ്ദേഹത്തെ പങ്കാളിയാക്കുകയും ചെയ്യേണമേ…(സൂറത്തു ത്വാഹാ 29,30,31,32). അങ്ങനെ അല്ലാഹു മൂസാ നബിയുടെ(അ) പ്രാര്‍ത്ഥനക്ക് ഉത്തരം നല്കി ഇങ്ങനെ പറയുന്നു: സഹോദരനിലൂടെ നിങ്ങള്‍ക്ക് നാം പിന്‍ബലമേകുകയും ഒരു അജയ്യ ശേഷി നിങ്ങളിരുവര്‍ക്കും നാം നല്‍കുകയും ചെയ്യും. അപ്പോള്‍ നിങ്ങള പ്രാപിക്കാന്‍ അവര്‍ക്കാകില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങളിരുവരും അനുധാവകരും ജേതാക്കളും തന്നെയാകും (സൂറത്തുല്‍ ഖസ്വസ് 35).
ജ്യേഷ്ഠ സഹോദരന്റെ മാഹാത്മ്യം ഓരോര്ത്തരും മനസിലാക്കി ബഹുമാനിക്കുകയും ഗുണം ചെയ്യുകയും വേണം. മാതാവ്,പിതാവ്,സഹോദരി എന്നിവര്‍ക്ക് ശേഷം കുടുംബ ബന്ധത്തില്‍ സ്ഥാനം കല്‍പ്പിക്കേണ്ടത് ജ്യേഷ്ഠനാണെന്നാണ് നബി(സ്വ) പഠിപ്പിച്ചിരിക്കുന്നത്. ജ്യേഷ്ഠനോടുള്ള ഗുണകാംക്ഷ കുടുംബ ബന്ധം ചേര്‍ക്കുന്നതിലൂടെയും സ്നേഹ ബന്ധത്തിലൂടെയുമാണ്. പരസ്പരം സഹായ സഹകരണങ്ങള്‍ ചെയ്യുകയും സന്ദര്‍ശിക്കുകയും വേണം. അന്വേഷണങ്ങള്‍ നടത്തുകയും മക്കളെക്കുറിച്ച് ചോദിച്ചറിയും അവര്‍ക്കായി സമ്മാനങ്ങള്‍ നല്‍കുകയും വേണം. ഉമറിന് (റ) നബി (സ്വ) നല്കിയ പുതുവസ്ത്രം സഹേദരനു ധരിപ്പിച്ചുകൊടുത്ത സംഭവം ചരിത്രത്തില്‍ കാണാം. മുതിര്‍ന്ന സഹോദരനെ ബഹുമാനിക്കുകയും വിലകല്പിക്കുകയും വേണം. വലിയവരെ ബഹുമാനിക്കാത്തവര്‍ നമ്മളില്‍ പെട്ടവരല്ല എന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്മദ് 9637). ജ്യേഷ്ഠ സഹോദരന്റെ അഭിപ്രായം സശ്രദ്ധം നിശബ്ദമായി കേള്‍ക്കുകയും അദ്ദേഹത്തിന്റെ ജീവിതാനുഭവം കേട്ടുമനസിലാക്കുകയും കാര്യങ്ങളില്‍ കൂടിയാലോചന നടത്തുകയും വേണം. ഒരിക്കല്‍ ഒരാള്‍ അബ്ദുല്ലാഹിബ്നു മുബാറകി (റ)നോട് ചോദിച്ചു: എന്താണ് ഒരു മനുഷ്യന് നല്കപ്പെട്ട ഏറ്റവും നല്ല കാര്യം? അദ്ദേഹം മറുപടി നല്കി: കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്ന സ്വന്തം സഹോദരന്. അങ്ങനെയുള്ള നല്ല സഹോദരന് ചതിക്കുകയോ നിന്ദിക്കുയോ ചെയ്യില്ല. മറിച്ച് നല്ല കാര്യങ്ങള്‍ അറിയിച്ചു കൊടുക്കും. ശരിയിലേക്ക് വഴി നടത്തും. സ്വന്തത്തിന് ഇഷ്ടമുള്ളത് സ്വസഹോദരന്നും നല്‍കും.
ഒരിക്കല്‍ നബി (സ്വ) ഒരാളോട് ചോദിച്ചു: താങ്കള്‍ സ്വര്‍ഗം ആഗ്രഹിക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതേ. അപ്പോള്‍ നബി (സ്വ) പറഞ്ഞു: എന്നാല്‍ താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന നല്ല കാര്യങ്ങള്‍ താങ്കളുടെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക (ഹദീസ് അഹ്മദ് 17107). ജ്യേഷ്ഠസഹോദരന്റെ സേവനങ്ങള്‍ക്ക് വിലമതിക്കുകയും പാളിച്ചകള്‍ മാപ്പാക്കുകയും ചെയ്യണം. ഒരു വീഴ്ച കാരണമോ മറ്റോ ബന്ധത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങളുണ്ടാവരുത്. മനപൂര്‍വമല്ലാത്ത പിഴവ്,പരദൂഷണം,തെറ്റിദ്ധാരണ,അറിയാതെ പറഞ്ഞുപോയ ഒരു വാക്ക്,മറ്റു ഭൗതിക അഭിപ്രായ വ്യത്യാസങ്ങള്‍ അങ്ങനെ പലവിധ കാരങ്ങളാല്‍ തെറ്റി നില്ക്കുന്ന സഹോദന്മാരുടെയും സഹോദരിമാരുടെയും അവസ്ഥ അങ്ങേയറ്റം ഖേദകരം തന്നെ. കുടുബബന്ധം മുറിക്കുന്നവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് നബി (സ്വ)യുടെ താക്കീത് (ഹദീസ് ബുഖാരി, മുസ്്ലിം).
ജ്യേഷ്ഠ സഹോദരനും ചില ബാധ്യതകളുണ്ട്. സ്വന്തം സ്ഥാനവും ഉത്തരവാദിത്വവും മനസിലാക്കി സഹോദരന്മാര്ക്കിടയില് നീതിബോധത്തോടെ വര്‍ത്തിക്കണം. വഴിതെറ്റുന്ന സഹോദരങ്ങളെ ബുദ്ധിപരമായി ഉപദേശിക്കണം. യുക്തമായി നേര്‍വഴി കാണിച്ചുകൊടുക്കണം. കരുണാമയമായി സ്നേഹാര്ദമായി പെരുമാറണം. ജീവിത കാര്യങ്ങളില്‍ സഹായിക്കുകയും ഗുണകാംക്ഷയോടെ ഉപദേശിക്കുകയും വേണം. പരസ്പരമുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് പരിഹാരം കാണണം. സഹോദരങ്ങള്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നുണ്ട് (സൂറത്തുല്‍ ഹുജറാത്ത് 10). ജ്യേഷ്ഠനാണ് ബലം. അതിനാല്‍ സഹോദരങ്ങള്‍ക്കുള്ള അവകാശങ്ങള്‍ വകവച്ചു നല്‍കുകയും ഉത്തരവാദിത്വങ്ങള്‍ വീട്ടുകയും ചെയ്യണം. അവരിലുള്ള സമ്പത്ത് മോഹിച്ചു ഒന്നും ചെയ്യരുത്. അങ്ങനെയുള്ളതിന്റെ ഭവിഷ്യത്ത് ഭയാനകമായിരിക്കും.