
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം സവിശേഷ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രവാസി യുവ വ്യവസായിയും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന ദുബൈ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ചെയര്മാന് കൂടിയായ അദീബ് അഹമ്മദ്.
അതിവേഗം വളരുന്ന ലോക സാഹചര്യങ്ങളില്‍ നൂതനാശയങ്ങളും സാങ്കേതിക വിദ്യയുടെ മുന്നേറ്റവും ശ്രദ്ധേയമാകുന്ന വേളയില്‍ അതിനൊപ്പം മുന്നേറാന്‍ ഇരു രാജ്യങ്ങളുടേയും സഹകരണം സഹായകമാകും. എഐ,റോബോട്ടിക്സ് എന്നീ സാങ്കേതിക വിദ്യകളുടെ വികാസം വ്യാവസായിക രംഗത്ത് വേഗത്തിലുള്ള മാറ്റമാണ് സൃഷ്ടിക്കുന്നത്. ഈ മേഖലകളില്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയുടെയും യുഎഇയുടെയും വ്യാവസായിക രംഗത്ത് നിരവധി പൊതുമാതൃകകള്‍ കാണുന്നുണ്ട്. കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള അടിത്തറയായി യുഎഇയെ ഉപയോഗിക്കുന്നതും യുഎഇ ആസ്ഥാനമായുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ വിപണിയിലേക്ക് ഇറങ്ങുന്നതും പ്രതീക്ഷ നല്‍കുന്നതാണ്. ശൈഖ് ഹംദാന്റെ സന്ദര്‍ശന വേളയില്‍ നടന്ന ഉന്നതതല പരിപാടികളുടെ ഭാഗമായി ദുബൈ-ഇന്ത്യ ബിസിനസ് ഫോറം,വ്യാപാരം,സാങ്കേതിക വിദ്യ,ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങള്‍,അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ സഹകരണത്തിനുള്ള പുതിയ വഴികളും ചര്‍ച്ച ചെയ്തു.