
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
മോസ്കോ: ഇസ്്ലാമിന്റെ സഹിഷ്ണുത പ്രയോഗവത്കരിക്കണമെന്നും വിശുദ്ധ റമസാന്‍ മാസത്തില്‍ മുസ്ലിംകള് അനുഭവിച്ച സ്നേഹത്തിന്റെയും സദ്ഗുണങ്ങളുടെയും മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിക്കണമെന്നും യുഎഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ്് സകാത്ത് ചെയര്മാന് ഡോ.ഉമര്‍ ഹബ്തൂര് അല്‍ ദാരി പറഞ്ഞു. മോസ്കോ ഗ്രാന്റ് മസ്ജിദില്‍ ഇന്നലെ ഖുതുബ പ്രഭാഷണത്തിലാണ് അല്‍ ദാരി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയിലെ യുഎഇ അംബാസഡര്‍ ഡോ.മുഹമ്മദ് അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബര്‍,റഷ്യയിലെ ഗ്രാന്‍ഡ് മുഫ്തിയും റഷ്യയിലെ മുസ്ലിംകളുടെ മതഭരണത്തിന്റെ പ്രസിഡന്റുമായ ശൈഖ് റാവി ഐനുദ്ദീന്‍ തുടങ്ങിയവരും ഗ്രാന്റ് മസ്ജിദിലെ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തു.