
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: ദുബൈ അന്താരാഷ്ട്ര അക്വാട്ടിക്സ് ഓപ്പണിലെ നീന്തല്‍,വാട്ടര്‍ പോളോ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. മാര്‍ച്ച് 21ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് ഈ മാസം 21നാണ് സമാപിക്കുക. ഒരു മാസത്തിനുള്ളില്‍ അഞ്ച് വാട്ടര്‍ സ്പോര്‍ട്സുകളിലായി 3,000ത്തിലധികം പുരുഷവനിതാ അത്ലറ്റുകളാണ് മാറ്റുരക്കുന്നത്. ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് വാട്ടര്‍ പോളോ മത്സരങ്ങള്‍. ജുമൈറ ബീച്ചില്‍ രണ്ട് ദിവസങ്ങളിലായി ഓപ്പണ്‍ വാട്ടര്‍ നീന്തല്‍ മത്സരങ്ങളും നടക്കും.