
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ദുബൈയില്‍ നിന്നും മുംബൈയിലേക്ക് ഇനി വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാം. യുഎഇയാണ് ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന അണ്ടര്‍ വാട്ടര്‍ പദ്ധതിയുമായി വരുന്നത്. 2000 കിലോ മീറ്റര്‍ ദൂരത്തിലുള്ള ദുബൈ മുംബൈ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം ദുബൈയില്‍ നിന്ന് മുംബൈയിലേക്ക് അതിവേഗത്തില്‍ അണ്ടര്‍ വാട്ടര്‍ ട്രെയിനിലൂടെ സഞ്ചരിക്കാം. മണിക്കൂറില്‍ 1000 കിലോ മീറ്റര്‍ വേഗതയാണ് ഇതിന്റെ പ്രത്യേകത. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ യാത്രാസമയം രണ്ട് മണിക്കൂറായി കുറയും. നിലവില്‍ ദുബൈയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനയാത്രാ സമയം 4 മണിക്കൂറാണ്. അണ്ടര്‍ വാട്ടര്‍ ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല, എണ്ണ അടക്കമുള്ള വസ്തുക്കളും അണ്ടര്‍വാട്ടര്‍ പാതയിലൂടെ കൊണ്ടു പോകാം. യുഎഇയിലെ നാഷണല്‍ അഡൈ്വസറി ബ്യൂറോയാണ് പദ്ധതി നടപ്പാക്കുന്നത്. ഇരുരാജ്യങ്ങളിലും പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030 വര്‍ഷത്തോടെ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പ്രവര്‍ത്തന ക്ഷമമാകും. യാത്രയ്ക്കും ചരക്കു നീക്കത്തിനും ഉപയോഗിക്കാവുന്നതു കൊണ്ട് തന്നെ ഇരുരാജ്യങ്ങള്‍ക്കും പദ്ധതി ഗുണകരമാകുമെന്ന് നിര്‍മ്മാണ കമ്പനിയും വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കും. ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടു വരുന്നതിനും പദ്ധതി സഹായകമാകുമെന്നാണ്വിലയിരുത്തല്.