
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി: പത്തനംതിട്ട ജില്ലാ കെഎംസിസി ‘ഗള്‍ഫ് ചന്ദ്രിക’ കാമ്പയിനും റമസാന്‍ റിലീഫ് പ്രവര്‍ത്തങ്ങള്‍ക്കും തുടക്കമായി. അബുദാബിയില്‍ നിന്നും ആരംഭിച്ച ചന്ദ്രികയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘ഗള്‍ഫ് ചന്ദ്രിക’ക്ക് പ്രവാസ ലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗള്‍ഫ് ചന്ദ്രിക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതി നിരവധിയാളുകള്‍ സബ്സ്ക്രൈബ് ചെയ്തു കാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്. ജില്ലയിലെ ഗള്‍ഫ് ചന്ദ്രികയുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആസിഫ് അബ്ദുല്ലയെ കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തു. ‘ഡിലൈറ്റഡ് ഈദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ്’ ജില്ലാതല റമസാന്‍ റിലീഫ് പ്രവര്‍ത്തങ്ങള്‍ക്കും തുടക്കമായി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെയും അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള റമസാന്‍ കിറ്റ് വിതരണം മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ നടക്കും.സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കല്‍ കാമ്പയിന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ പിജെ അധ്യക്ഷനായി. വിവിധ ജില്ലാ ഭാരവാഹികളായ സുധീര്‍ ഹംസ,അബ്ദുസ്സമദ്,മുഹമ്മ്ദ് അന്‍സാരി ഇടുക്കി,ഡോ.ജേക്കബ് ഈപ്പന്, ഹാരിസ് കരമന പങ്കെടുത്തു. പത്തനംതിട്ട ജില്ലാ ഭാരവാഹികളായ അനീഷ് ഹനീഫ,നദീര്‍ കാസിം,അന്‍സാദ് അസീസ്,അനൂബ് കവലക്കല്‍, ഷാരൂഖ് ഷാജഹാന്, ആസിഫ് അബ്ദുല്ല, റിയാസ് ഹനീഫ,സബ്ജാന്‍ ഹുസൈന്, തൗഫീഖ് സുലൈമാന്‍ നേതൃത്വം നല്കി. സെക്രട്ടറി അല്‍ത്താഫ് മുഹമ്മദ് സ്വാഗതവും ട്രഷറര്‍ റിയാസ് ഇസ്മായീല്‍ നന്ദിയും പറഞ്ഞു.