
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി: ആത്മീയ പ്രഭയിലലിഞ്ഞ് അബുദാബി. ഖുര്‍ആനിന്റെ മാസ്മരിക വചസുകളുടെ പാരായണ സൗന്ദര്യത്തിന്റെ ആസ്വാദന ധന്യതയില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന് പ്രൗഢ തുടക്കം. വ്യത്യസ്ത വിഭാഗങ്ങളിലായി ഐഐസി റിലീജിയസ് വിങ് സംഘടിപ്പിക്കുന്ന നാലാമത് ഖുര്‍ആന്‍ പാരായണ മത്സരം യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് ശൈഖ് അലി അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി അധ്യക്ഷനായി. ഔഖാഫ് പ്രതിനിധികളും പ്രമുഖ ഖാരിഉകളും വിധികര്‍ത്താക്കളായ ഹോളി ഖുര്‍ആന്‍ മത്സരം നാളെ സമാപിക്കും. 350ല്‍ പരം മത്സരാര്‍ഥികള്‍ മാറ്റുരക്കുന്നുവെന്നതാണ് ഈ സീസണിലെ
പ്രത്യേകത.
19 വയസിന് മുകളിലുള്ള പുരുഷന്മാരുടെ മത്സരമാണ് ഇന്നലെ നടന്നത്. ഇന്ന് 15 വയസു വരെയുള്ള പെണ്‍കുട്ടികളുടെ മത്സരമാണ് നടക്കുക. നാളെ സമാപന ദിവസം 10 മുതല്‍ 18 വയസു വരെയുള്ള ആണ്‍കുട്ടികളുടെ മത്സരവും നടക്കും. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിരുന്ന് യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ്. വിധികര്‍ത്താക്കള്‍ നല്കുന്ന ഭാഗമാണ് മത്സരാര്‍ത്ഥികള്‍ പാരായണം ചെയ്യേണ്ടത്. ഖുര്‍ആനിനോട് ആദരം വിളംബരം ചെയ്യുകയും അതിന്റെ ആത്മീയവും സര്‍ഗാത്മകവും മാനവികവുമായ മേഖലകളില്‍ പ്രതിഭകള്‍ക്ക് മാറ്റുരക്കാനുള്ള അവസരമൊരുക്കുകയും പുതിയ തലമുറയിലൂടെ ഖുര്‍ആനിന്റെ ബൃഹത്തായ വായന സമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയും ഇന്ത്യന്‍ സമൂഹത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷ മാതൃകകള്‍ പകര്‍ന്നു കൊടുക്കുകയുമാണ് ഇസ്ലാമിക് സെന്റര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.—വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന ലെ ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കു പുറമെ ബംഗ്ലാദേശില്‍ നിന്നുള്ളവരും മത്സരത്തില്‍ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000,30,000,20,000 ഇന്ത്യന്‍ രൂപയും സര്‍ട്ടിഫിക്കറ്റും മറ്റു സമ്മാനങ്ങളും നല്‍കും.
പങ്കെടുക്കുന്നവര്‍ക്കെല്ലാം ഐഐസിയുടെ ഗിഫ്റ്റും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.
ഹിദായത്തുല്ല പറപ്പൂര് സ്വാഗതം പറഞ്ഞു. അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍,വേള്‍ഡ് കെഎംസിസി വൈസ് പ്രസി ഡന്റ് യു.അബ്ദുല്ല ഫാറൂഖി,അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍ പ്രസംഗിച്ചു. സെന്റര്‍ ഭാരവാഹികള്‍ പങ്കെടുത്തു. ഐഐസി റിലീജിയസ് വിങ് സെക്രട്ടറി ഇസ്ഹാഖ് നദ്വി നന്ദി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്ന പ്രേഷകര്‍ക്കും സമ്മാനങ്ങള്‍ നേടാനുള്ള അസരങ്ങളുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.