
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഫുജൈറ: ഫുജൈറ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ മുസ്ലിംലീഗ് സ്ഥാപക ദിന സംഗമവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി. അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വിഎം സിറാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍ അധ്യക്ഷനായി. റഹ്മാന് ഫൈസി,യുകെ മുഹമ്മദ് കുഞ്ഞി,യുകെ റഷീദ് ജാതിയേരി,നിഷാദ് വാഫി പ്രസംഗിച്ചു.
ന്യൂനപക്ഷ പിന്നോക്ക സമൂഹത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പ് ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്ലിംലീഗും കെഎംസിസിയും നിര്‍വഹിക്കുന്നതെന്ന് സംഗമത്തില്‍ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന,ജില്ലാ,ഏരിയ നേതാക്കള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍ സ്വാഗതവും ട്രഷറര്‍ സികെ അബൂബക്കര്‍ നന്ദിയുംപറഞ്ഞു.