
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി: നാളെ നടക്കുന്ന ശക്തി തിയേറ്റഴ്സ് അബുദാബി നാലാമത് ഇകെ നായനാര്‍ സ്മാരക റമസാന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ജേഴ്സി പ്രകാശനവും ട്രോഫി അനാച്ഛാദനവും അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. ശക്തി ആക്ടിങ് പ്രസിഡന്റ് അസീസ് ആനക്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എഎല്‍ സിയാദ് സ്വാഗതം പറഞ്ഞു. കോര്‍ഡിനേറ്റര്‍ ഷെറിന് വിജയന് ടൂര്‍ണമെന്റിനെ കുറിച്ച് വിശദീകരിച്ചു. ടൂര്‍ണമെന്റില്‍ മറ്റുരയ്ക്കുന്ന ടീമുകളുടെ ജേഴ്സി പ്രകാശന ചടങ്ങിന് അവതാരക ചിത്ര രാജേഷ് നേതൃത്വം നല്കി. ശക്തി മാനേജിങ് കമ്മിറ്റി അംഗങ്ങളായ നികേഷ് വലിയ വളപ്പില്‍,ഉബൈദ് കൊച്ചന്നൂര്‍,ഷാഫി വട്ടേക്കാട്,രാജീവ് മാഹി,മുസ്തഫ മാവിലായി,ഷബിന് പ്രേമരാജന്‍, അജിന് പോത്തേര,സൈനു,റെജിന്‍ മാത്യു,അഞ്ജലി ജസ്റ്റിന്,സുമ വിപിന്‍,ഓഡിറ്റര്‍ സുനില്‍ ഉണ്ണികൃഷ്ണന്,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിപി കൃഷ്ണകുമാര്‍,മനോജ് ടികെ,ഷെരീഫ്, നൗഷാദ് കോട്ടക്കല്‍, കെഎസ്സി പ്രസിഡന്റ് ബീരാന്‍കുട്ടി,സെക്രട്ടറി നൗഷാദ് യുസഫ്,ട്രഷറര്‍ വിനോദ് പട്ടം,വനിതാ വിഭാഗം സെക്രട്ടറി ഗീത ടീച്ചര്‍,മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍,യുവകലാ സാഹിതി പ്രസിഡന്റ് റോയ്,സെക്രട്ടറി രാകേഷ്,അഹല്യ ഹോസ്പിറ്റല്‍ പ്രതിനിധികളായ സത്യന്,ശ്രീകാന്ത്,ബിന്‍ജിത് എന്നിവര്‍ വിവിധ ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു. മത്സര വിജയികള്‍ക്കുള്ള ട്രോഫി അനാച്ഛാദനം സിനി-സീരിയല്‍ ആര്‍ട്ടിസ്റ്റ് റെനി രാജ് നിര്‍വഹിച്ചു. സ്പോര്‍ട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂര്‍ നന്ദി പറഞ്ഞു.