
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ: തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍ പഞ്ചായത്ത് പടിഞ്ഞാറേക്കര സ്വദേശിയും മുസ്ലിം ലീഗിന്റെയും വൈറ്റ് ഗാര്‍ഡിന്റെയും സജീവ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഹനീഫ പടിഞ്ഞാറേക്കരയുടെ വീട് നിമാണത്തിലേക്ക് പുറത്തൂര്‍ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി സ്വരൂപ്പിച്ച ഫണ്ട് പ്രസിഡന്റ് സമീര്‍ പുറത്തൂരും സീനിയര്‍ വൈസ് പ്രസിഡന്റ് മാനു ഹാജിയും പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങ് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പിപി അബ്ദുല്ല അധ്യക്ഷനായി. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് ഐപി ജലീല്‍,മണ്ഡലം ജനറല്‍ സെക്രട്ടറി ഇപി അലി അഷ്കര്‍,മുസ്ലിംലീഗ് നേതാക്കളായ ഹംസ മാസ്റ്റര്‍,ഹനീഫ ഭവന നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ നാസര്‍ ഹാജി,കെവി ഷരീഫ്,പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് റസാഖ് കെവി,ജനറല്‍ സെക്രട്ടറി സാദിഖ് അത്താണിപ്പടി,പിവി സാദിഖ് പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി മജീദ് പുതുപ്പള്ളി സ്വാഗതവും ട്രഷറര്‍ അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു.