
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ: ദുബൈയിലെ അല്‍ ഷിന്ദഗ മജ്ലിസില്‍ ഇന്നലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭ്യുദയകാംഷികള്ക്ക് റമസാന്‍ ആശംസകള്‍ നേര്‍ന്നു. ദുബൈയുടെ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്; ദുബൈയുടെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രാദേശിക പ്രമുഖര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍, ബിസിനസ്സ് സമൂഹത്തിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു. യുഎഇയുടെയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെയും തുടര്‍ച്ചയായ അഭിവൃദ്ധിക്കായി ശൈഖ് മുഹമ്മദ് ആശംസകള്‍ നേര്‍ന്നു. ‘സമൂഹത്തിന്റെ വര്‍ഷത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ റമസാന്‍ യുഎഇയിലെ ജനങ്ങള്‍ക്കിടയില്‍ ഐക്യവും ഐക്യദാര്‍ഢ്യവും ശക്തിപ്പെടുത്തുന്നതിനുള്ള അവസരം നല്‍കുന്നുവെന്ന് ശൈ മുഹമ്മദ് പറഞ്ഞു. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം; ദുബൈ സ്പോര്‍ട്സ് കൗണ്സില്ചെയര്മാന് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,വിശിഷ്ട വ്യക്തികള്‍,മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.