
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
ദുബൈ: യുഎഇയിലെ പിതാക്കന്മാരെ ആദരിക്കുന്നതിനായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ആരംഭിച്ച ഫാദേഴ്സ് എന്ഡോവ്മെന്റ് കാമ്പയിനിലേക്ക് ദുബൈ പൊലീസ് 1 ദശലക്ഷം ദിര്ഹം സംഭാവന പ്രഖ്യാപിച്ചു. ദരിദ്രര്ക്കും പിന്നോക്കക്കാര്ക്കും ചികിത്സയും ആരോഗ്യ സംരക്ഷണവും നല്കുന്നതിനായി ആരംഭിച്ച സുസ്ഥിര എന്ഡോവ്മെന്റ് ഫണ്ട് യുഎഇയിലെ പിതാക്കന്മാര് ഏറെ സഹായകമാകും. യുഎഇയുടെ മുന്നിര ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെയും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് കാമ്പയിന് വിജയകരമായി മുന്നോട്ടുപോകുന്നതെന്ന് ദുബൈ പൊലീസ് കമാന്ഡര് ഇന്ചീഫ് ലഫ്.ജനറല് അബ്ദുല്ല ഖലീഫ അല് മാരി പറഞ്ഞു. ഈ വര്ഷം, മാതാപിതാക്കളെ ബഹുമാനിക്കുന്നതിലൂടെ സാമൂഹിക ഐക്യത്തിന്റെ മൂല്യങ്ങളെ ഇത് കൂടുതല് ശക്തിപ്പെടുത്തുകയും യുഎഇ സമൂഹത്തില് ആഴത്തില് വേരൂന്നിയ ദാന സംസ്കാരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.