
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
ദുബൈ: റമസാനില്‍ പ്രഖ്യാപിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന് ആരംഭിച്ചതിനുശേഷം ഇതുവരെ 3.304 ബില്യണ്‍ ദിര്‍ഹം സംഭാവനയായി സ്വരൂപിച്ചു. യുഎഇയിലെ പിതാക്കന്മാരെ ആദരിക്കുന്നതിനായി റമസാനില്‍ ആരംഭിച്ച ഈ സംരംഭം, ആവശ്യക്കാര്‍ക്ക് ആരോഗ്യ സംരക്ഷണവും ചികിത്സയും നല്‍കുന്നതിനായി ചെലവഴിക്കുന്ന ഒരു സുസ്ഥിര എന്‍ഡോവ്മെന്റ് ഫണ്ട് സ്ഥാപിക്കുകയാണ് ലക്ഷ്യം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഫണ്ടിലേക്ക്,വ്യക്തികള്‍,ബിസിനസുകള്‍,പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള 160,560 എണ്ണം സംഭാവനകളാണ് ലഭിച്ചത്. പ്രായമായ പിതാക്കള്‍ക്ക് അടിയന്തര ആരോഗ്യ,ചികിത്സാ ആവശ്യങ്ങള്‍ പരിഹരിക്കുക മാത്രമല്ല, ദുര്‍ബല സമൂഹങ്ങളുടെ ജീവിത നിലവാരവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുത്തുക, സ്ഥിരത വളര്‍ത്തുക, വിശാലമായ സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിന് ലക്ഷ്യമിടുന്നത്.
ഫാദേഴ്സ് എന്‍ഡോവ്മെന്റ് പ്രാരംഭ ലക്ഷ്യങ്ങളെ മറികടന്ന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായും ഇത് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ റമസാന്‍ കാമ്പയിനുകളുടെ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതായും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ (എംബിആര്‍ജിഐ) സെക്രട്ടറി ജനറലും കാബിനറ്റ് കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു. ഈ സംരംഭങ്ങള്‍ യുഎഇയുടെ ആഴത്തിലുള്ള ഒരു മാനുഷിക പ്രസ്ഥാനത്തിന് തുടക്കമിട്ടതായും ഉദാരമനസ്കതയെ പ്രചോദിപ്പിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാമ്പയിനിന്റെ വെബ്സൈറ്റ് (Fathers fund.ae),ടോള്‍ഫ്രീ നമ്പര്‍ (800 4999) വഴിയും കോള്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ ആറ് പ്രധാന ചാനലുകളിലൂടെ സംഭാവനകള്‍ നല്‍കാം. എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിലെ കാമ്പയിന് ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് (IBAN AE02034000 3518492868201) യുഎഇ ദിര്‍ഹത്തില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സംഭാവനകള്‍ നല്‍കാം. താഴെ പറയുന്ന നമ്പറുകളിലേക്ക് ‘ഫാദര്‍’ എന്ന വാക്ക് അയച്ച് എസ്എംഎസ് വഴി സംഭാവനകള്‍ സാധ്യമാണ്. (10 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1034, 50 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1035, 100 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1036, 500 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1038) ഇ&ഡു ഉപയോക്താക്കള്‍ ഇത്തിസലാത്തിന് വേണ്ടി. ‘സംഭാവനകള്‍’ ടാബില്‍ ക്ലിക്ക് ചെയ്ത് ദുബൈ നൗ ആപ്പ്, ദുബൈയുടെ കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ ജൂഡ് എന്നിവയാണ് സംഭാവന നല്‍കുന്നതിനുള്ള മറ്റു പ്ലാറ്റ്ഫോമുകള്.