
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ബ്യൂണസ് അയേഴ്സിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴയില്‍പ്പെട്ട് നിരവധി പേര് മരിച്ച സംഭവത്തില്‍ യുഎഇ അതിയായ ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയില്‍ നിരവധി പേര് മരിക്കുകയും ധാരാളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അര്‍ജന്റീന സര്‍ക്കാരിനോടും അവിടത്തെ ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ആത്മാര്‍ത്ഥമായ ദുഖവും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.