
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഇന്ത്യന്‍ എംബസി കോണ്‍സുല്‍ സേവനങ്ങള്‍ അബുദാബിയിലെ പടിഞ്ഞാറന്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. അബുദാബി കെഎംസിസി ലീഗല്‍ വിങാണ് ബദാസായിദില്‍ കോണ്‍സുല്‍ സേവനങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ പ്രദേശങ്ങളിലെ ഇന്ത്യക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഈ മാസം 16 മുതല്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇവിടെ ലഭിക്കും.
അബുദാബി കെഎംസിസി ലീഗല്‍ വിങിന്റെ ആഭ്യര്ഥനപ്രകാരം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ബദാസായിദ് സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു. കോണ്‍സുലര്‍ പ്രേംചന്ദ്, കോണ്‍സുലര്‍ വിങ് അറ്റാഷെ അമിത് കുമാര്‍ സിങ്, കോണ്‍സുലര്‍ വിങ് ഒഫീഷ്യല്‍ ഷാനവാസ് എന്നിവര്‍ സ്ഥലത്തെത്തി, കെഎംസിസി ലീഗല്‍ വിങ് അംഗങ്ങളായ ഹംസക്കുട്ടി തുമ്പില്‍, അബ്ദുറസാഖ് (തഖ്ലീസ് സെന്റര്‍), ഹഫീസ് മുഈന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഈ 16 മുതല്‍ ബദാസായിദ് തഖ്ലീസ് സെന്ററിലായിരിക്കും എംബസി സേവനങ്ങള്‍ ലഭ്യമാവുക. ആദ്യഘട്ടത്തില്‍ മാസത്തി ല്‍ ഒരുതവണ,ഞായറാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ സേവനം ലഭിക്കും. പിന്നീട് അപേക്ഷകരുടെ എണ്ണം അനുസരിച്ച് സേവനം വ്യാപിപ്പിക്കും. ഇന്ത്യന്‍ എംബസിയും അംഗീകൃത പാസ്പോര്‍ട്ട് സേവന കരാര്‍ കമ്പനിയായ ബിഎല്‍എസും ചേര്‍ന്നായിരിക്കും സേവനങ്ങള്‍ നല്‍കുക. പാസ്പോര്‍ട്ടിന് അപേക്ഷിക്കല്‍,പുതുക്കല്‍,അറ്റസ്റ്റേഷന് തുടങ്ങിയ സേവനങ്ങളായിരിക്കും ഈ സെന്ററില്‍ നടക്കുക. പടിഞ്ഞാറന്‍ മേഖലയിലുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണകരമാവും. പലരും 200 കിലോമീറ്ററിലധികം സഞ്ചരിച്ച് അബുദാബിയില്‍ എത്തിയാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്. അടുത്ത ഞായറാഴ്ച മുതല്‍ ഈ സേവനങ്ങള്‍ തങ്ങളുടെ പ്രദേശത്ത് തന്നെയുണ്ടാവുമെന്നത് ഈ മേഖലയിലുള്ളവര്‍ക്ക് വലിയ ആശ്വാസമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 7960678,052 6626445,0508841519,05883400 45 നമ്പറുകളില്‍ വിളിക്കുക.