
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അജ്മാന്: പഠനത്തോടൊപ്പം കൃഷിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്മാന് മുനിസിപ്പാലിറ്റിയുടെ ആദരം. ജൈവ കൃഷി സംരംഭങ്ങളിലെ സ്കൂളിന്റെ മികച്ച ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് (എന്ജിബിഎസ്) അജ്മാന് മുനിസിപ്പാലിറ്റി അഗ്രിക്കള്‍ചറല്‍ അവാര്‍ഡ് നല്‍കിയത്. പഠനത്തോടൊപ്പം പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം കൂടി മനസിലാക്കുന്നതിനാണ് ജൈവകൃഷിരീതി കൂടി എന്ജിബിഎസില് പഠിപ്പിക്കുന്നത്. ജൈവനടീല് പരിപാടിയിലൂടെ, സുസ്ഥിര ഭക്ഷ്യോത്പാദനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യകരമായ ജീവിതം എന്നിവയെക്കുറിച്ചും മനസിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. സ്ഥിരോത്സാഹം, പരിസ്ഥിതി കാര്യനിര്‍വ്വഹണം തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനൊപ്പം പാരിസ്ഥിതിക ഉത്തരവാദിത്തബോധവും നല്ല സ്വഭാവവും വളര്‍ത്തിയെടുക്കാനും സുസ്ഥിരതയില്‍ ഊന്നിയ ജൈവകൃഷി രീതി കുട്ടികളെ സഹായിക്കുന്നു. സമഗ്ര വിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ സമര്‍പ്പണത്തിന്റെ തെളിവാണ് അജ്മാന് കാര്‍ഷിക അവാര്‍ഡ്.