
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: സീതിസാഹിബ് ഫൗണ്ടേഷന് യുഎഇ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനവും അവാര്‍ഡ്ദാന സംഗമവും ഏപ്രില്‍ 19ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കും. പരിപാടിയുടെ ഭാഗമായി യുഎഇ തലത്തില്‍ ‘സീതി സാഹിബ് നൈതിക രാഷ്ട്രീയത്തിന്റെ ദാര്‍ശനിക മുഖം’ എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കും. അഞ്ചു പുറത്തില്‍ കവിയാത്ത മൗലിക രചനകള്‍ പിഡിഎഫ് അല്ലെങ്കില്‍ വേര്‍ഡ് ഫോര്‍മാറ്റില്‍ മാര്‍ച്ച് മുപ്പതിനകം seethisahibfoundation@gmail.com. എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ ഖാദര്‍കുട്ടി നടുവണ്ണൂരുമായി ബന്ധപ്പെടണം. നമ്പര്‍ 0555710639.