
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമസാനില്‍ 14,15,16 തീയതികളില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം സീസണ് 4 ബ്രോഷര്‍ ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് മാനേജിങ് ഡയരക്ടര്‍ അദീബ് അഹ്മദ് ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജിക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,സീനിയര്‍ വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല ഫാറൂഖി,വിപികെ അബ്ദുല്ല,കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി,ഐഐസി സെക്രട്ടറിമാരായ,ഇസ്ഹാഖ് നദ്വി കോട്ടയം,സികെ ഹുസൈന്,സുനീര്‍ ബാബു,മൊയ്ദീന് കുട്ടി കയ്യം പങ്കെടുത്തു.
ഇസ്ലാമിക് സെന്റര്‍ റിലീജിയന്‍സ് വിഭാഗം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിരുന്ന് മൂന്നു വിഭാഗങ്ങളിലായി യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ്. 10 വയസിനും 18നും ഇടയിലുള്ള ആണ് കുട്ടികള്‍,15 വയസുവരെയുള്ള പെണ്‍കുട്ടികള്‍,19 വയസിനു മുകളിലുള്ള പുരുഷന്മാര് എന്നീ കാറ്റഗറികളിലാണ് മത്സരം. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000,20,000 ഇന്ത്യന്‍ രൂപ ക്യാഷ് പ്രൈസ് സമ്മാനിക്കും. ഖുര്‍ആനിനോട് ആദരവും അതിന്റെ ആത്മീയവും സര്‍ഗാത്മകവും മാനവികവുമായ മേഖലകളില്‍ പ്രതിഭകള്‍ക്ക് മാറ്റുരക്കാനുള്ള അവസരമൊരുക്കുകയും പുതിയ തലമുറയിലൂടെ ഖുര്‍ആനിന്റെ ബൃഹത്തായ വായന സമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയും ഇന്ത്യന്‍ സമൂഹത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷ മാതൃകകള്‍ പകര്‍ന്നു കൊടുക്കലുമാണ് ഇസ്ലാമിക് സെന്റര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
16ന് രാത്രി നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി വിശിഷ്ടാതിഥയായി പങ്കെടുക്കും. യുഎഇയിലെ പ്രമുഖ മതപണ്ഡിതരാണ് വിധി കര്‍ത്താക്കള്‍. 350ല്‍ പരം മത്സരാര്‍ഥികള്‍ മാറ്റുരക്കുന്നുവെന്നതാണ് ഈ സീസണിലെ പ്രത്യേകത. അബുദാബിയിലെ എല്ലാ വിഭാഗം പ്രവാസികളും ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് മത്സരത്തെ കാത്തിരിക്കുന്നത്. ഖുര്‍ആനിക ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും പാരായണ സൗന്ദര്യം ആസ്വദിക്കാനുമുള്ള അവസരം കൂടിയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 026424488, 0508138707,0558243574 നമ്പറുകളില്‍ ബന്ധപ്പെടാം.