
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനിലെ ഉമ്മുല്‍ തൗബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണ്ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് ടീമുകള്‍ വേഗത്തിലെത്തേി തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. ആര്‍ക്കും പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ഇന്‍ചീഫ് മേജര്‍ ജനറല്‍ ഡോ. ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി, ഉമ്മുല്‍ ഖുവൈനിലെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. സലേം ഹമദ് ബിന്‍ ഹംദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
തീ അണയ്ക്കുന്നതില്‍ സഹായിക്കുന്നതിനായി റാസല്‍ ഖൈമ, അജ്മാന്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെയും അയച്ചു. ഉമ്മുല്‍ ഖുവൈനിലെ എമര്‍ജന്‍സി, െ്രെകസിസ് ആ ന്റ്ഡിസാസ്റ്റര് സെന്റര്‍, ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റി, യൂണിയന് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണല്‍ ആംബുലന്‍സ് എന്നിവയും സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. തീ കൂടുതല്‍ പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കി. സ്ഥലം തണുപ്പിച്ചതിനുശേഷം അന്വേഷണത്തിനായി അധികാരിക ള്‍ക്ക് കൈമാറി. മേജര്‍ ജനറ ല്‍ ഡോ. ജാസിം മുഹമ്മദ് അ ല്‍ മര്‍സൂഖി, ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കിയ എല്ലാ കക്ഷികളുടെയും സമയോചിതമായ പ്രതികരണത്തിനും ടീം വര്‍ക്കിനും നന്ദിപറഞ്ഞു.