
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: യുഎഇ ദേശീയ ഭക്ഷ്യനഷ്ടവും മാലിന്യവും ഇല്ലാതാക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച നിഅ്മ കാമ്പയിന് വ്യാപകമാക്കുന്നു. റമസാനില്‍ വിഭവങ്ങളുടെ ശ്രദ്ധാപൂര്‍വമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് കാമ്പയിന്. പുണ്യമാസത്തില്‍ ഉത്തരവാദിത്തമുള്ള ഉപഭോഗം,സുസ്ഥിരത,സമൂഹം നയിക്കുന്ന പ്രവര്‍ത്തനം എന്നിവയുടെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനാണ് റമസാനില്‍ ‘നമ്മുടെ വേരുകള്‍ക്ക് വിലമതിക്കുന്നു’ കാമ്പയിന് വിപുലീകരിക്കുന്നത്. വലിയ ഒത്തുചേരലുകളിലും സ്വന്തമായി പാചക ചെയ്യുമ്പോഴും ഷെയറിങ്ങിലൂടെ ഭക്ഷണമൊരുക്കുമ്പോഴും ഷോപ്പിങ്ങിലും മറ്റും വ്യക്തികളോ കുടുംബങ്ങളോ ബിസിനസുകരോ ഭക്ഷണം അനാവശ്യമായി നശിപ്പിക്കുന്നതില്‍ ഗൗരവതരമായ ശ്രചെലുത്തണമെന്ന് കാമ്പയിന് ആഹ്വാനം ചെയ്യുന്നു. ഭക്ഷ്യ രക്ഷാപ്രവര്‍ത്തനം,പുനര്‍വിതരണം,മാലിന്യം കുറയ്ക്കല്‍ എന്നിവയാണ് കാമ്പയിലൂടെ സാധ്യമാക്കുന്നത്. 2030 ഓടെ ഭക്ഷ്യനഷ്ടവും മാലിന്യവും 50 ശതമാനം കുറയ്ക്കുക എന്ന യുഎഇയുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതിനാണ് കാമ്പയിന്. മിച്ച ഭക്ഷണം ഫലപ്രദമായി പുനര്‍വിതരണം ചെയ്യുന്നതിനും നിഅ്മ ഭക്ഷ്യ മേഖലകളിലെ പ്രധാന പങ്കാളികളുമായി സഹകരണം തുടരും.
ഹോട്ടലുകള്‍,റെസ്റ്റാറന്റുകള്‍,കാറ്ററിങ് സര്‍വീസ് കമ്പനികള്‍ എന്നിവകളില്‍ നിന്ന് ഉപയോഗിക്കാതെ ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച് യുഎഇ ഫുഡ് ബാങ്ക്,റെലൂപ്പ് എന്നിവയിലൂടെ വണ്‍ മില്യണ്‍ സര്‍പ്ലസ് മീല്‍സ് കാമ്പയിന് ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ മാലിന്യങ്ങള്‍ കമ്പോസ്റ്റിങ് നടത്തും. അബുദാബി,ദുബൈ,റാസല്‍ഖൈമ എന്നിവിടങ്ങളിലെ 75ല്‍ അധികം ഹോട്ടലുകളില്‍ ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിലുള്ള സ്വാധീനം മനസിലാക്കാന്‍ ഡാറ്റ ശേഖരണവും കാമ്പയിനിന്റെ ഭാഗമായി നടക്കും.
റമസാനില്‍ ഉയര്‍ന്ന ഡിമാന്റുള്ള പ്രദേശങ്ങളില്‍ ഫ്രിഡ്ജുകള്‍ സ്ഥാപിക്കും. ഇതിനായി ടെക് സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് കമ്മ്യൂണിറ്റി സ്മാര്‍ട്ട് ഫ്രിഡ്ജുകള്‍ വികസിപ്പിക്കുകയും മിച്ച ഭക്ഷണം സുരക്ഷിതമായി പുനര്‍വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. അബുദാബിയിലും ദുബൈയിലുമായി നിരവധി സ്ഥലങ്ങളില്‍ പുതുതായി തയാറാക്കിയ ഭക്ഷണങ്ങള്‍ ഫ്രിഡ്ജുകളില്‍ സ്റ്റോക്ക് ചെയ്യും. അടുക്കള,ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് മീല്‍ പാക്കേജിങ്ങില്‍ പരിശീലനം, നല്‍കും. തകാറ്റോഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നിഅ്മ ഫാമിലി ഇഫ്താര്‍ ബോക്സ് പദ്ധതിയിലൂടെ ഭക്ഷ്യ വിതരണക്കാര്‍,ചില്ലറ വ്യാപാരികള്‍,കര്‍ഷകര്‍ എന്നിവരില്‍ നിന്ന് മിച്ചമുള്ള ഭക്ഷണം ശേഖരിക്കും. അബുദാബി,അല്‍ ദഫ്ര,അല്‍ ഐന്‍,ഷാര്‍ജ,റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ വളണ്ടിയര്‍മാരാണ് ഈ ഭക്ഷണ പെട്ടികള്‍ പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള മിച്ച ഭക്ഷണം പാഴാക്കുന്നതിനുപകരം ആവശ്യക്കാരായ കുടുംബങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് വളണ്ടിയര്‍മാര്‍ ഉറപ്പാക്കുമെന്ന് എമിറേറ്റ്സ് ഫൗണ്ടേഷന് ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും നഈമ കമ്മിറ്റി സെക്രട്ടറി ജനറലുമായ ഖുലൂദ് ഹസന് അല്‍ നുവൈസ് പറഞ്ഞു, ‘റമസാന്‍ ഔദാര്യത്തിന്റെയും കൃതജ്ഞതയുടെയും ഉത്തരവാദിത്തത്തിന്റെയും സമയമാണ്. നമ്മുടെ വേരുകള്‍ക്ക് വില കല്പിക്കുന്നതിലൂടെ, ഭക്ഷണം പരിപാലിക്കുന്നതിനും മാലിന്യം കുറയ്ക്കുന്നതിനും വിഭവങ്ങള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തങ്ങള്‍ യഥാര്‍ത്ഥ നടപടി സ്വീകരിക്കുന്നു. നമ്മള് ഷോപ്പിങ് നടത്തുമ്പോഴും പാചകം ചെയ്യുമ്പോഴും പങ്കിടുമ്പോഴും ആഘോഷിക്കുമ്പോഴും ശ്രദ്ധാപൂര്‍വമായ ഉപയോഗമാണ് വേണ്ടത്. നമ്മുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നതിനോടൊപ്പം നമ്മുടെ ഭാവിയെ സംരക്ഷിക്കാനും ഇതിലൂടെ കഴിയും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ, ഭക്ഷണം പാഴാക്കാത്ത ഒരു രാഷ്ട്രമായി മാറുന്നതിലേക്ക് നമുക്ക് അടുക്കാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ‘കൗണ്ട് യുവര്‍ നിഅ്മ’ (കൗണ്ട് യുവര്‍ ബ്ലെസ്സിങ്സ്) കാമ്പയിനിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് കാമ്പയിന് വിപുലമാക്കുന്നത്.