
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
മസ്കത്ത്: മസ്ക്കത്ത് ഇന്ത്യന്‍ സ്കൂള്‍ സീനിയര്‍ സെക്ഷന്‍ വിഭാഗത്തിലെ അറബി ഭാഷ അധ്യാപകനായ ജരീര്‍ പാലത്തിന് ഡോക്ടറേറ്റ്. ‘ആധുനിക കാലത്തെ അറബി ആത്മകഥാ സാഹിത്യം’ എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഇന്ത്യന്‍ മാനേജ്മെന്റ് ആന്റ് ലാംഗ്വേജ് റിസര്‍ച്ച് സെന്റ്ററില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഡോ.അബ്ദുറഹ്മാന് കീഴിലായിരുന്നു ഗവേഷണം. അല്‍ഫിത്റ പ്രീ സ്കൂള്‍ ഡയരക്ടറും ഫോകസ് ഇന്റര്‍ നാഷണല്‍ ഒമാന്‍ റിജ്യണ്‍ മുന്‍ സിഇഒയുമാണ് ഡോ.ജരീര്‍ പാലത്ത്. കോഴിക്കോട് ജില്ലയിലെ പാലത്ത് സ്വദേശിയായ ഇദ്ദേഹം അബൂബക്കര്‍-മറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ദാനിയ ജരീര്‍ (അധ്യാപിക,ഇന്ത്യന്‍ സ്കൂള്‍ ബൗഷര്‍). മക്കള്‍:അത്ഫനൗര്,അയമെഹര്.