
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: വ്രത വിശുദ്ധിയോടൊപ്പം വിശ്വാസികള്‍ ദൈവ പ്രീതി കരഗതമാവുന്ന ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിലും സൂക്ഷ്മത പുലര്‍ത്തണമെന്ന് പ്രമുഖ പണ്ഡിതനും കുണ്ടൂര്‍ മര്‍ക്കസ് പ്രിന്‍സിപ്പലുമായ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി പറഞ്ഞു. ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു. വ്യത്യസ്ത രാജ്യക്കാരും ഭാഷക്കാരും എത്തിയ ഇഫ്താര്‍ ടെന്റില്‍ ലളിതമായ രീതിയില്‍ ഉറുദുവില്‍ നാല്പതു മിനിറ്റോളം നീണ്ട അദ്ദേഹത്തിന്റെ പ്രസംഗം ടെന്റില്‍ ഇഫ്താറിനെത്തിയവര്ക്ക് ഏറെ ഗുണകരമായി. ആസിം മുഹമ്മദ് ഖിറാഅത്ത് നടത്തി. ചടങ്ങില്‍ ഷാര്‍ജ കെഎംസിസി വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതം പറഞ്ഞു. ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍,ഭാരവാഹികളായ അബ്ദുല്ല ചേലേരി,തയ്യിബ് ചേറ്റുവ,സിബി കരീം,ഫസല്‍ തലശ്ശേരി,വിവിധ ജില്ലാ നേതാക്കള്‍ നേതൃത്വംനല്കി.