
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: തദ്വീര് ഗ്രൂപ്പ് ‘നഖഅ’ റമസാന്‍ കാമ്പയിന് തുടക്കം. വിശുദ്ധ മാസത്തിന്റെ അടിസ്ഥാന മൂല്യങ്ങളുമായി ബന്ധിപ്പിച്ച് അടുത്ത തലമുറയ്ക്കായി ശുദ്ധവും ഹരിതാഭവുമായ ഭാവിയെ പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിന് ലക്ഷ്യമെന്ന് തദ്വീര് ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് അവയര്‍നെസ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ അബ്ദുല്‍വാഹിദ് ജുമ അഭിപ്രായപ്പെട്ടു, ‘റമസാന്‍ പ്രതിഫലനത്തിന്റെയും ഐക്യത്തിന്റെയും ദാനത്തിന്റെയും സമയമാണ്. ‘നഖഅ’ കാമ്പയിനിലൂടെ മാലിന്യങ്ങള്‍ കുറയ്ക്കല്‍, വിഭവങ്ങള്‍ പുനരുപയോഗം ചെയ്യല്‍,ശുദ്ധമായ ഭാവിക്കായി പുനരുപയോഗം ചെയ്യല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങള്‍ക്കും കാമ്പയിനില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുന്നു.