
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
അബുദാബി: പൊതുസ്ഥലങ്ങളിലും തെരുവുകളിലും വീടുകളിലും അറുക്കുന്ന ലൈസന്സില്ലാത്ത കശാപ്പുകാരുമായി ഇടപഴകുകയോ അറുത്ത മൃഗങ്ങളെ വാങ്ങിക്കുകയോ ചെയ്യരുതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യര്ത്ഥിച്ചു. അബുദാബി മീന,ബാനിയാസ്,അല്ഷഹാമ, അല്വത്ബ തുടങ്ങിയ സ്ഥലങ്ങളിലെ അംഗീകൃത അറവുശാലകള് നല്കുന്ന സേവനങ്ങള് കൂടുതല് വിപുലപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ റമസാന്,ഈദ് അല്ഫിതര് മാസങ്ങളില് മേല്കശാപ്പുശാലകള് ഉപഭോക്താക്കള്ക്ക് ഏറെ സൗകര്യപ്രദമാണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളതായി നഗരസഭ വ്യക്തമാക്കി.
ആരോഗ്യ സുരക്ഷാ രീതികള് മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പാലിറ്റിയുടെ പൊതുജനാരോഗ്യ വകുപ്പ് കശാപ്പുശാല തൊഴിലാളികള്ക്കായി പ്രത്യേക പരിശീലനങ്ങള് സംഘടിപ്പിച്ചു. പൊതുസുരക്ഷ,ഉപഭോക്തൃ ഇടപെടല്,റമസാനിലെ ജോലി സമ്മര്ദം നിയന്ത്രിക്കല്,തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ക്ഷേമം സംരക്ഷിക്കുന്നതിന് മികച്ച ആരോഗ്യ രീതികള് പാലിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളാണ് പരിശീലനങ്ങളില് പ്രധാനമായും ഉള്പ്പെടുത്തിയത്. അറവുശാലകളിലെ ഉപകരണങ്ങളുടെയും ആവശ്യമായ അറ്റകുറ്റപ്പണികള് ഇതിനകം പൂര്ത്തിയാക്കിയിട്ടുണ്ട്. റമസാനിലും ഈദുല്ഫിതറിലും തിരക്ക് കണക്കിലെടുത്ത് അറവുശാലകളുടെ പ്രവൃത്തി സമയം നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില് രാവിലെ 6 മുതല് വൈകുന്നേരം 5 വരെ പ്രവര്ത്തിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 11:30 മുതല് ഉച്ചയ്ക്ക് 2 മണി വരെ പ്രവര്ത്തിക്കുന്നതല്ല. ഈ വര്ഷം റമസാനില് അറുക്കപ്പെടുന്ന മൃഗങ്ങളുടെ എണ്ണത്തില് ഗണ്യമായ വര്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ചെമ്മരിയാടുകള്,ആടുകള്,പശുക്കള്,ഒട്ടകങ്ങള് എന്നിവയുള്പ്പെടെ 80,000ത്തിലധികം മൃഗങ്ങളെ അറുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അബുദാബി മീന 20,000,ബനിയാസ് 30,000,അല് ഷഹാമ 25,000,അല്വത്ബ 5,000 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കൂടുതല് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അറുക്കുന്നതിനു മുമ്പും ശേഷവും മൃഗങ്ങളെ പരിശോധിക്കുന്നതിന് വെറ്ററിനറി മെഡിക്കല് ടീം ഉണ്ടായിരിക്കും. ഏറ്റവും ഉയര്ന്ന ഗുണനില വാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തും.
തബെഹതി,തബൈഹ് അല്ജസീറ,തബൈഹ് അല് ഇമറാത്ത്,ഹലാല് മസാര്ന എന്നീ ആപ്പുകളുടെ ഉപയോഗത്തിലൂടെ കശാപ്പ് ചെയ്ത മൃഗങ്ങളെ ഓര്ഡര് ചെയ്യാനും സ്വീകരിക്കാനും കഴിയും. ഇതുവ ഴിയുള്ള ഓര്ഡറുകളിലൂടെ മൂന്ന് മണിക്കൂറിനുള്ളില് മാംസം നേരിട്ട് ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കും. മൃഗങ്ങളെ സ്വീകരിക്കുന്നതിനും,ഫീസ് അടയ്ക്കുന്നതിനും,ഉപഭോക്താക്കള്ക്ക് അവരുടെ വാഹനങ്ങളില് ഇരുന്നുകൊണ്ടുതന്നെയുള്ള സേവനം ലഭ്യമാണ്. ഇസ്ലാമിക കശാപ്പ് രീതി,വെറ്ററിനറി പരിശോധന,കശാപ്പുകാര് പകര്ച്ചവ്യാധികളില് നിന്ന് മുക്തരാണെന്ന് ഉറപ്പാക്കുക എന്നിവയുള്പ്പെടെ നിരവധി കാര്യങ്ങള് നടപ്പാക്കിയിട്ടുണ്ട്.