
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ‘ട്രേഡ്ടെക് പരിവര്‍ത്തനം: വര്‍ത്തമാനകാലത്തെ വിലയിരുത്തല്‍,ഭാവിയെ സങ്കല്പ്പിക്കല്’ എന്ന പ്രമേയത്തില്‍ എയിം കോണ്‍ഗ്രസ് ട്രേഡ്ടെക് ഫോറം ഏപ്രില്‍ എട്ടിന് നടക്കും. വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യൂഇഎഫ്) ആതിഥേയത്വം വഹിക്കുന്ന ട്രേഡ്ടെക് ഫോറത്തോടനുബന്ധിച്ചാണ് രണ്ടാമത് എഐഎം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ മുന്‍നിര വ്യാപാരികളും തൊഴില്‍ വിദഗ്ധരും ഫോറത്തില്‍ പങ്കെടുക്കും. ആഗോള വ്യാപാരത്തെയും നിക്ഷേപത്തെയും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രധാനമായും ട്രേഡ്ടെക് ഫോറം ലക്ഷ്യമിടുന്നത്.
ലോകത്തിലെപ്രധാന വ്യവസായ വിദഗ്ധര്‍,സംവേദനാത്മക വര്ക്ഷോപ്പുകള്,നെറ്റ്വര്‍ക്കിങ് അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്ലീനറി സെഷനുകള്‍ സമ്മേളന ഭാഗമായി ഒരുക്കുന്നുണ്ട്. ‘സാങ്കേതികവിദ്യയ്ക്ക് ആഗോള വിതരണ ശൃംഖലകളില്‍ ഓരോ ഘട്ടത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും. അത് അന്താരാഷ്ട്ര വ്യാപാരം വികസിപ്പിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു. വികസിത രാജ്യങ്ങളെയും ചെറുകിട,ഇടത്തരം സംരംഭങ്ങളെയും ഇത് ആഗോള വ്യാപാര സംവിധാനത്തില്‍ കൂടുതല്‍ ഫലപ്രദമായും നീതിയുക്തമായും പങ്കെടുക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. അതോടൊപ്പം സുരക്ഷയും സുതാര്യതയും വര്‍ധിപ്പിക്കുന്നുവെന്നും യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി അഹമ്മദ് അല്‍ സെയൂദി പറഞ്ഞു.