
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: വേങ്ങര മണ്ഡലം കെഎംസിസി ഈത്തപ്പഴ ചലഞ്ച് 2025 വിതരണോദ്ഘാടനം മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലികുട്ടി നിര്‍വഹിച്ചു. മണ്ഡലം കെഎംസിസി ട്രഷറര്‍ ട്രഷറര്‍ മുജീബ് എടക്കണ്ടന്‍,വൈസ് പ്രസിഡന്റ് അഷ്റഫ് മറ്റത്തൂര്‍,ഉപദേശക സമിതി അംഗം ഉസ്മാന് മാവുങ്ങല്‍,മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി വെങ്കുളം പങ്കെടുത്തു.
ചലഞ്ചില്‍ പങ്കാളികളായ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ വീടുകളിലേക്കുള്ള ഈത്തപ്പഴ ബോക്സുകള്‍ വേങ്ങര പഞ്ചായത്ത് എംഎസ്എഫ് മുന്‍ പ്രസിഡന്റ് സഹീര്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കെഎംസിസിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള സദുദ്യമത്തില്‍ പങ്കാളികളായവര്‍ക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ നന്ദിഅറിയിച്ചു.