
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
റിയാദ്: വിശുദ്ധ കഅ്ബയുടെ നിര്‍മ്മാണ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നതിന് ഇരു ഹറം പരിപാലന കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ ‘ഫസ്റ്റ് ഹൗസ്’ പ്രദര്‍ശനം ആരംഭിച്ചു. ഇബ്രാഹീം നബിയുടെ കാലഘട്ടം മുതല്‍ ഇന്നുവരെ വിശുദ്ധ കഅ്ബയുടെ നിര്‍മാണ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനത്തില്‍ വിശുദ്ധ കഅബയുടെ നിര്‍മാണം,കാലക്രമേണ സംഭവിച്ച മാറ്റങ്ങള്‍,അറ്റകുറ്റപ്പണികള്‍ക്കും കഴുകലിനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍,കഅ്ബയുടെ മൂടുപടം നിര്‍മിക്കുന്ന ഘട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിശ്വാസികള്‍ക്ക് മനസിലാക്കാന്‍ ഇതിലൂടെ കഴിയും. വിഷ്വല്‍ ഡിസ്പ്ലേകള്‍,മോഷന്‍ ഗ്രാഫിക്സ്,ചരിത്ര പുരാവസ്തുക്കള്‍ എന്നിവയിലൂടെ വിശുദ്ധ കഅ്ബയുടെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന പ്രദര്‍ശനം സന്ദര്‍ശകര്‍ക്കും തീര്‍ഥാടകര്‍ക്കും മികച്ച അനുഭവമായിരിക്കും നല്‍കുക.
അറബിയിലും ഇംഗ്ലീഷിലും നല്കുന്ന വിവരങ്ങള്‍ വഴി കഅ്ബയുടെ ചരിത്രപരമായ സവിശേഷതകള്‍ വിശ്വാസികള്‍ക്ക് മനസിലാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് മക്ക മസ്ജിദുല്‍ ഹറമില്‍ ഇലക്ട്രിക്ക് ഗോള്‍ഫ് വണ്ടികളുടെ എണ്ണം അധികൃതര്‍ ഇരട്ടിയാക്കി ഉയര്‍ത്തി. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നടക്കാന്‍ ബുദ്ധിമുട്ടുള്ള തീര്‍ത്ഥാടകര്‍ക്കും ഗോള്‍ഫ് വണ്ടികള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. റമസാന്‍ മാസത്തില്‍ മുഴുവനും മസ്ജിദുന്നബവിയില്‍ തീര്‍ത്ഥാടകര്‍ക്ക് ബസ് ഷട്ടില്‍ സര്‍വീസ് ഒരുക്കി അധികൃതര്‍. ഇതുവഴി മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും 24 മണിക്കൂറും ബസ് സര്‍വീസ് ലഭ്യമായിരിക്കും. മെച്ചപ്പെട്ട യാത്രാസൗകര്യത്തിനായി ഇവിടെ മൂന്ന് ബസ് സ്റ്റേഷനുകള്‍ കൂടി തുറന്നിട്ടുണ്ട്. അല്‍ ദൈസ്,അല്‍ ഉയൂണ്‍, അല്‍ ഗറ ഡിസ്ട്രിക്ടുകളിലാണ് പുതിയ ബസ് സ്റ്റേഷനുകള്‍ തുറന്നത്. മക്കയിലെയും മദീനയിലെയും ഹോട്ടലുകളിലും താമസ കേന്ദ്രങ്ങളിലും ടൂറിസം മന്ത്രാലയം പരിശോധന കര്‍ശനമാക്കി.തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഉയര്‍ന്ന സേവന നിലവാരം നല്‍കുന്നതിന്റെ ഭാഗമായാണ് ഹോട്ടലുകള്‍,സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്റുകള്‍,മറ്റ് താമസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുന്നത്.
അതേസമയം റമസാനിലെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഊദി സഹായ ഏജന്‍സിയായ കെഎസ് റിലീഫ് പദ്ധതി പ്രകാരം ലോക രാജ്യങ്ങളില്‍ സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ആരംഭിച്ചു. 27 രാജ്യങ്ങളിലായി 390,109 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇതിന് മൊത്തം 67 മില്യണ്‍ റിയാല്‍ (18 മില്യണ്‍ ഡോളര്‍) ആണ് ചെലവ് വരുന്നത്. 2.3 ദശലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അരി,എണ്ണ,പാസ്ത, പഞ്ചസാര,മാവ് എന്നിവ അടങ്ങിയതാണ്ഭക്ഷ്യക്കിറ്റുകള്.