
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: യുഎഇയിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ ഗ്രീന്‍ വോയ്സ് ഈ വര്‍ഷത്തെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാദാപുരം മേഖലയിലെ 100 ദരിദ്ര കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് വിതരണം ചെയ്ത് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ കിറ്റ് വാര്‍ഡ് മെമ്പര്‍ കണേക്കല്‍ അബ്ബാസ് ഏറ്റുവാങ്ങി. ചടങ്ങില്‍ പിപി റഷീദ് കുറ്റിയാടി,കോമത്ത് ഫൈസല്‍,അഷ്റഫ് പറമ്പത്ത്,ഇബ്രാഹിം കുറൂളക്കണ്ടി പങ്കെടുത്തു. രണ്ടു പതിറ്റാണ്ടിലധികമായി യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്സ്,സാമൂഹ്യ സേവന രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങളെ കണ്ടെത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം നാല്പതോളം വീടുകള്‍ നിര്‍മിച്ചു നല്കാന് സംഘടനക്ക് കഴിഞ്ഞു.
ഇതിന് പുറമേ, നിര്‍ധരരായ പെണ്‍കുട്ടികളുടെ വിവാഹ സഹായം,അനാഥ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം,ആരോഗ്യ സേവനങ്ങള്‍,വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചുവരാനുള്ള സഹായം, തുടങ്ങി അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഗ്രീന്‍ വോയ്സ് തുടരുന്നത്. 2025 വര്‍ഷത്തില്‍ ഏകദേശം 27,15,000 രൂപയുടെ ജീവകാരുണ്യ പദ്ധതികള്‍ ഗ്രീന്‍ വോയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ പ്രധാനം വീട് നിര്‍മാണം,പുടവ വിതരണ പദ്ധതി,റമസാന്‍ കിറ്റ് വിതരണം,വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ്. വീട് നിര്‍മാണത്തിന് 10 ലക്ഷം വീതം കൊയിലാണ്ടിയിലെ നിര്‍ധന കുടുംബത്തിനും എടപ്പാളിലെ സഹോദരിക്കും അനുവദിച്ചു. സഹോദര സമുദായാംഗത്തിന് 5 ലക്ഷം രൂപ വീട് നിര്‍മാണത്തിനായി നല്കി. പ്രതിഭാശാലികളായ പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക ധനസഹായം നല്കി. പെരുന്നാള്‍ പുടവ വിതരണം ചെയ്യുന്നതിന് ഹോം ആന്റ് കെയര്‍ സ്റ്റുഡന്റ്സിന് 1,65,000 രൂപയും അനുവദിച്ചു. റമസാന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് മണ്ഡലം വനിതാലീഗ് സൗത്ത് കമ്മിറ്റിക്ക് 1,00,000 രൂപയും അനുവദിച്ചു.
2,000 രൂപ വിലയുള്ള 100 റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി 2,00,000 രൂപയും അനുവദിച്ചു. ഗ്രീന്‍ വോയ്സ് പ്രവാസി സമൂഹത്തിനിടയില്‍ മാത്രം ഒതുങ്ങാതെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പല പ്രവാസികള്‍ക്ക് വിദേശത്തു കുടുങ്ങിയപ്പോള്‍ സഹായം നല്‍കിയത് ഗ്രീന്‍ വോയ്സായിരുന്നു. അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ചികിത്സാ സഹായം,തൊഴില്‍രഹിതര്‍ക്ക് സംരംഭകത്വ പരിശീലനം തുടങ്ങിയവയും സംഘടന നടപ്പാക്കിയിട്ടുണ്ട്. സാമൂഹ്യ സേവനത്തിന്റെ മികച്ച മാതൃകകള്‍ സൃഷ്ടിക്കുവാനാണ് ഗ്രീന്‍ വോയിസ് ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് സാന്ത്വനമായിത്തീര്ന്ന സംഘടന ഭാവിയിലും കൂടുതല്‍ നിര്‍ധനര്‍ക്കായി സേവനം തുടരുമെന്നും വീടില്ലാത്ത നിര്‍ധനര്‍ക്കായി കൂടുതല്‍ വീട് നിര്‍മാണം,അനാഥ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം,പ്രവാസികള്ക്ക്നിയമസഹായം എന്നിവ ഉള്‍പ്പെടെ കൂടുതല്‍ പുതിയ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗ്രീന്‍ വോയ്സ് പ്രസിഡന്റ് ജാഫര്‍ തങ്ങള്‍ പറഞ്ഞു.