
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഭക്ഷ്യ ഉല്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കി യുഎഇ. വിപണിയിലുണ്ടായിരുന്ന നിരോധിത കൃത്രിമ നിറങ്ങള്‍ അടങ്ങിയ മരഗട്ടി ബ്രാന്‍ഡിന്റെ ചിക്കന്‍ ചാറു ഉല്‍പ്പന്നങ്ങള്‍ ഇനി ലഭ്യമാവില്ല. ഈ ഉല്പന്നങ്ങ ള്‍ നിരോധിച്ചതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. പ്രചാരത്തിലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട എല്ലാ അധികാരികളുമായും തുടര്‍ച്ചയായ ഏകോപനത്തിലൂടെ ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുമെന്നും മന്ത്രാലയംവ്യക്തമാക്കി.