
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ ഇരക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു. കേസ് രേഖകളോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കിയിരിക്കുന്ന പരിക്കുകള്‍ക്ക് 100,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇര അക്രമിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കൂടാതെ നിയമപരമായ ഫീസും ചെലവുകളും ആവശ്യപ്പെട്ടു. അക്രമി തന്നെ ആക്രമിച്ചതായും ഇരുപത് ദിവസത്തേക്ക് ജോലി ചെയ്യാന്‍ കഴിയാതെ വന്നതായും വാദി പറഞ്ഞു. കേസ് പരിശോധിച്ച കോടതി, തെറ്റ് തെളിയിക്കപ്പെട്ടതായും മാനസിക വേദനയ്ക്ക് പുറമേ, വലതു കാല്‍മുട്ടിന്റെയും ടിബിയയുടെയും ഒടിവ് ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ വരുത്തിയതായും കോടതി വിശദീകരിച്ചു. തല്‍ഫലമായി, വാദിക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം നല്കാന് കോടതി ഉത്തരവിട്ടു.