
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
വര്‍ത്തമാനകാലത്ത് വലിയൊരു വിപത്തായി മാറിയിരിക്കുകയാണ് ഊഹം പ്രചരിപ്പിക്കല്‍. കാണുന്നതെല്ലാം സത്യമല്ലാത്ത കാലത്ത് ഊഹത്തിന്റെ വസ്തുത എത്രത്തോളമെന്ന് ഊഹിക്കാവുന്നതാണ്. സോഷ്യല്‍ മീഡിയകളിലൂടെ അധികവും പ്രചരിപ്പിക്കുന്നത് ഊഹവും അര്‍ധസത്യങ്ങളുമാണ്. അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്ത പ്രബലമായ ഹദീസില്‍ ഊഹത്തെ കുറിച്ചുള്ള നബി(സ) ശക്തമായ താക്കീത് നല്‍കുന്നത് കാണാം. നബി(സ) പറഞ്ഞു: ‘നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. തീര്‍ച്ചയായും സംസാരങ്ങളില്‍ വെച്ച് ഏറ്റവും വലിയ കളവാകുന്നു ഊഹം. നിങ്ങള്‍ ജനങ്ങളുടെ ന്യൂനതകള്‍ ചികയുകയോ ചാരപ്പണി നടത്തുകയോ പരസ്പരം അസൂയ വെക്കുകയോ പരസ്പരം തിരിഞ്ഞു കളയുകയോ വെറുപ്പ് വെച്ചുപുലര്‍ത്തുകയോ ചെയ്യരുത്. പരസ്പര സഹോദരങ്ങളായി നിങ്ങള്‍ അല്ലാഹുവിന്റെ ദാസന്മാരാവുക’.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പഠിച്ച നമ്മള് കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന തിരിച്ചറിവിലേക്ക് എത്തേണ്ടിയിരിക്കുന്നു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ എത്ര ദുരന്തങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഊഹത്തെയും അത് പ്രചരിപ്പിക്കുന്നതിനെയും ഇസ്ലാം ഗൗരവമായി കാണുന്നു. മുഹമ്മദ് നബി (സ) പറഞ്ഞു: ‘കേള്‍ക്കുന്നതെല്ലാം പറയുക എന്നതു തന്നെ മതിയാകുന്നതാണ് ഒരാള്‍ കളവ് പറയുന്നവനായിത്തീരാന്‍. നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. തീര്‍ച്ചയായും വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജമായത് ഊഹമാണ്’. സത്യത്തിന്റെ വിപരീത ശബ്ദമായാണ് ഇസ്ലാം ഊഹത്തെ കാണുന്നത്. അസത്യത്തിന്റെ പര്യായമാണ് ഊഹം. വ്യക്തികളെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ധാരണ മെനയുന്നത് വാസ്തവമായിരിക്കില്ല. അതിനാല്‍ ചില ഊഹങ്ങള്‍ തിരുത്താന്‍ കഴിയാത്ത കുറ്റമായി മാറും. അതേസമയം പൊതുകാര്യങ്ങളില്‍ ഊഹിച്ച് ചില നിഗമനങ്ങളിലെത്തുന്നത് തെറ്റല്ല. ഊഹിച്ച് വ്യക്തികള്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമായി ഇസ്ലാം കാണുന്നു. നിജസ്ഥിതി മനസിലാക്കാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നതും കാര്യങ്ങള്‍ വിലയിരുത്തുന്നതും കുറ്റകരമാണ്. സാമൂഹ്യ ജീവിതത്തിലെ ഊഹത്തെക്കുറിച്ച് ഇസ്ലാം പറയുന്നത് പോലെ തന്നെ വിശ്വാസപരമായ വിഷയങ്ങളിലും ഊഹത്തെ പിന്പറ്റരുതെന്ന് മതം പഠിപ്പിക്കുന്നു. പരലോക നിഷേധികളുടെയും ദൈവ നിഷേധികളുടെയും പിന്‍ബലം ഊഹമല്ലാതെ മറ്റൊന്നില്ലെന്നും ഖുര്‍ആന്‍ പറയുന്നു: ‘അവര്‍ പറഞ്ഞു,ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. വാസ്തവത്തില്‍ അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു’. (ജാസിയ:24). ‘ഊഹത്തെയും മനസുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവില്‍ നിന്ന് സന്മാര്ഗം വന്നിട്ടുണ്ട് താനും’. (നജ്മ്:23). ഊഹമെന്ന സാമൂഹിക വിപത്തിനെ റമസാന്‍ വ്രതകാലത്ത് വെടിയാം. അത് ജീവിതകാലംപിന്തുടരാം.