
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
ഷാര്ജ: ഹെയര് ഫിക്സിങ് രംഗത്തെ പ്രമുഖരായ മോഡേണ് ഹെയര് ഫിക്സിങ് സഊദി അറേബ്യയിലെ റിയാദിലും പ്രവര്ത്തനം ആരംഭിച്ചു. ബത്ഹ മെയിന് റോഡില് താജ് സെന്ററില് ലുലു ഹൈപ്പറിനോട് ചേര്ന്ന് ഷോപ്പ് നമ്പര് 107ല് ആണ് പുതിയ ശാഖ. മാനേജിങ് ഡയരക്ട്ടര് മുജീബ് തറമ്മലിന്റെ സാന്നിധ്യത്തില് സഊദി പൗര പ്രമുഖന് അഹമ്മദ് അല് സമീര് ഉദ്ഘാടനം ചെയ്തു. ഇതോടെ ഷാര്ജ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മോഡേണ് ഹെയര് ഫിക്സിങ് ശാഖകളുടെ എണ്ണം പത്തായി. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രകൃതിദത്തമായ ഹെയര് ഉപയോഗിക്കുന്നതിനാല് മോഡേണ് ഹെയര് ഫിക്സിങ് സ്വാഭാവികത നില നിര്ത്തുന്നു. മാത്രമല്ല പാര്ശ്വ ഫലങ്ങള് ഉണ്ടാവില്ലെന്ന് നൂറ് ശതമാനം ഉറപ്പ് നല്കാനും കഴിയുന്നു. ജിസിസി രാജ്യങ്ങള്ക്ക് പുറമെ ഇന്ത്യയിലും മോഡേണ് ശാഖകള് പ്രവര്ത്തിക്കുന്നു. സഊദിയിലെ ദമ്മാം,ജിദ്ദ എന്നിവിടങ്ങളിലും ഉടന് ശാഖകള് തുറക്കുമെന്ന് എംഡി മുജീബ് തറമ്മല് പറഞ്ഞു.