
വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ചക്ക ഫെസ്റ്റിന് തുടക്കം
ഷാര്‍ജ: വ്രത വിശുദ്ധിയുമായെത്തുന്നവരെ വിരുന്നൂട്ടാന്‍ ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരത്തോടെ അല്‍ ഗുവൈര്‍ ഏരിയയിലെ ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റ് സജീവമാകും.
വിശുദ്ധ റമസാനിലെ എല്ലാ ദിവസവും 1500 മുതല്‍ 2000 പേര് വരെ ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ നോമ്പ് തുറക്കാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. എന്‍എംഎസി റോയല്‍ ഹോസ്പിറ്റലിന് സമീപത്തെ വിശാലമായ സ്ഥലത്താണ് ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റ് ഒരുക്കിയിട്ടുള്ളത്. നോമ്പ് തുറക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുന്നവരെ ഹൃദയപൂര്‍വം സ്വീകരിക്കുന്നതിന് വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മുപ്പത് ദിവസത്തെ ഇഫ്താര്‍ ടെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക. അവസാനഘട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കെഎംസിസി ആസ്ഥാനത്ത് ഇഫ്താര്‍ ടെന്റ് വളണ്ടിയര്‍ വിങ് യോഗം ചേര്‍ന്നു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റും വളണ്ടിയര്‍ വിങ് ചെയര്‍മാനുമായ കബീര്‍ ചാന്നാങ്കര അധ്യക്ഷനായി. ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍,സംസ്ഥാന ഭാരവാഹികളായ കെഎസ് ഷാനവാസ്,ഫസല്‍ തലശ്ശേരി പ്രസംഗിച്ചു. ക്യാപ്റ്റന്‍ ഹകീം കരുവാടി വളണ്ടിയര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്കി. വളണ്ടിയര്‍ വിങ് കണ്‍വീനര്‍ സികെ കുഞ്ഞബ്ദുല്ല സ്വാഗതവും വൈസ് ക്യാപ്റ്റന്‍ റിയാസ് കാന്തപുരം നന്ദിയും പറഞ്ഞു.