
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കല്യാശേരി മണ്ഡലം അരിയില്‍ ഷുക്കൂര്‍ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ എവര്‍ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കുവൈത്ത് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുസ്തഫ ഏഴോം അധ്യക്ഷനായി. ഇബ്രാഹീം ചാലില്‍ ഷുക്കൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ‘മുസ്ലിംലീഗിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ ഇസ്മായില്‍ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്,സിറാജ് എരിഞ്ഞിക്കല്‍,ഫാസില്‍ കൊല്ലം,കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നവാസ് കുന്നുംകൈ,തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് റഷീദ് പെരുവണ പ്രസംഗിച്ചു. സക്കരിയ്യയുടെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തിന് കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ഹബീബ് കയ്യം സ്വാഗതവും ട്രഷറര്‍ അഷ്റഫ് അരിയില്‍ നന്ദിയും പറഞ്ഞു. ജാബിര്‍ അരിയില്‍,മുനീര്‍ കെ,ഷംസീര്‍ കണ്ണപുരം,ഹകീം കുഞ്ഞിമംഗലം,ബിലാല്‍ മാട്ടൂല്‍,നൗഷാദ് കുട്ടുവന്‍ നേതൃത്വം നല്കി.