
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
റിയാദ്: വിശുദ്ധ റമസാനില്‍ സഊദിയിലെ മുഴുവന്‍ സ്റ്റോറുകളിലും ‘റമസാന്‍ വിത്ത് ലുലു’ ഓഫറുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യ,ഭക്ഷ്യേതര വസ്തുക്കള്‍ക്ക് മികച്ച ഓഫറുകളാണ് റമസാനിന്റെ ഭാഗമായി ലുലു പ്രഖ്യാപിച്ചിരിക്കുന്നത്. റമസാനിലെ ഡിമാന്റ് പരിഗണിച്ച് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യോത്പന്നങ്ങളാണ് ‘റമസാന്‍ വിത്ത് ലുലു’ പ്രമോഷന്റെ പ്രധാന ആകര്‍ഷകം. റെഡി ടു പ്രിപ്പെയര്‍ ഫുഡ്സ്,ഡെസര്‍ട്ടുകള്‍,കോള്‍ഡ് കട്ട്സ്,ചീസുകള്‍,കുട്ടികളുടെ പ്രത്യേക ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയവക്കെല്ലാം പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്.
കൂടാതെ ഷുഗര്‍ ഫ്രീ ഉത്പന്നങ്ങളടക്കം വിവിധ ഭക്ഷ്യേ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ‘ഹെല്‍ത്തി റമസാന്‍’ പ്രമോഷനും ഒരുക്കിയിട്ടുണ്ട്. വീട്ടുസാമഗ്രികള്‍,ഫാഷന്‍ ഉത്പന്നങ്ങള്‍,ഇലക്ട്രോണിക്സ്,ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങി ഒട്ടുമിക്ക ഉത്പന്നങ്ങള്‍ക്കും ഇത്തവണ മികച്ച ഓഫറുകളാണ് മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ആറായിരത്തില്‍ പരം ഉത്പന്നങ്ങള്‍ക്ക് പകുതി വിലയിലധികം ഡിസ്കൗണ്ട് നല്കുന്ന പ്രത്യേക പ്രമോഷന് ഉപഭോകതാക്കളെ ആകര്‍ഷിക്കും. പാചകം എളുപ്പമാക്കാന്‍ ‘സ്മാര്‍ട്ട് കുക്കിങ്’ സംവിധാനം ഇത്തവണ ലുലുവിന്റെ മറ്റൊരു പ്രത്യേകതയാണ്. റമസാനില്‍ നോമ്പ് തുറക്കും അത്താഴത്തിനുമുള്ള വിഭവങ്ങള്‍ എളുപ്പത്തില്‍ തയാറാക്കാന്‍ ഉതകുന്ന രീതിയില്‍ അരിഞ്ഞത് മുതല്‍ എളുപ്പം പൊരിച്ചെടുക്കുന്നത് വരെയുള്ള വിഭവങ്ങളാണ് സഊദിയിലെ മുഴുവന്‍ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് 8 വരെയാണ് പ്രമോഷന് നടക്കുന്നത്. അതോടൊപ്പം പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്കാന് 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളും ലഭ്യമാണ്. അരി,എണ്ണ,പാല്‍പ്പൊടി,തേയില,പഞ്ചസാര,ജ്യൂസ് ഉത്പന്നം,പാസ്റ്റ,ഈത്തപ്പഴം,ധാന്യങ്ങള്‍,ചിക്കന്‍ സ്റ്റോക്ക് എന്നിവ അടങ്ങിയ 99 റിയാലിന്റെ റമസാന്‍ കിറ്റുകളും ലുലു ഒരുക്കിയിട്ടുണ്ട്. സഊദി ഫുഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ 15 റിയാലിന്റ ഗിഫ്റ്റ് പാക്കും 99 റിയാലിന്റെ ഗ്രോസറി കിറ്റും ലുലുവില്‍ ലഭ്യമാണ്. പ്രത്യേക ചാരിറ്റി ബോക്സുകളും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ 99 റിയാലിന്റെ ചാരിറ്റി പ്രീ പാക്ക്ഡ് ബോക്സും,ഇഫ്താര്‍ മീല്‍ ഗിഫ്റ്റ് കാര്‍ഡും ലഭ്യമാണ്. കൂടാതെ ഓണ്‍ലൈന്‍ ഡെലിവറിയും നല്‍കുന്നുണ്ട്. സഊദി അറേബ്യയുടെ പ്രധാന ഫിനാന്‍ഷ്യല്‍ സിസ്റ്റം സൊല്യൂഷന്‍സ് കമ്പനിയായ ‘മനാഫിത്തു’മായും സഹകരിച്ച് ലുലു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ക്കുന്നുണ്ട്. പരിശുദ്ധ റമദാനില്‍ ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ചതും നിലവാരമുള്ളതുമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ലുലു പ്രതിജ്ഞാബദ്ധമാണെന്നും വിലവര്‍ധനവ് തടയാന്‍ പ്രൈസ് ലോക് സംവിധാനമടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് സഊദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് ‘ഗള്‍ഫ് ചന്ദ്രിക’യോട്പറഞ്ഞു.