
വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ചക്ക ഫെസ്റ്റിന് തുടക്കം
അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തില്‍ ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന് ഫെബ്രുവരിയേക്കാള്‍ 2 ഫില്‍സും ഡീസല്‍ ലിറ്ററിന് 5 ഫില്‍സുമാണ് കുറവ്. മാര്‍ച്ച് 1 മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.73 ദിര്‍ഹമായിരിക്കും. സ്പെഷ്യല്‍ 95 ലിറ്ററിന് 2.61 ദിര്‍ഹം, ഇപ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.54 ദിര്‍ഹം എന്നിവയാണ് പുതുക്കിയ നിരക്ക്. പെട്രോള്‍ നിരക്കില്‍ 2 ഫില്‍സ് ആണ് നാളെ മുതല്‍ കുറച്ചിരിക്കുന്നത്. ഡീസല്‍ ലിറ്ററിന് 5 ഫില്‍സ് കുറച്ച് 2.77 ദിര്‍ഹമാണ് നാളെ മുതല്‍ നിരക്ക്. ഫെബ്രുവരിയില്‍ സൂപ്പര്‍ 98 പെട്രോളിന് 2.74, സ്പെഷല്‍ 95 ലിറ്ററിന് 2.63, ഇപ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.55, ഡീസല്‍ ലിറ്ററിന് 2.82 ദിര്‍ഹം എന്നിങ്ങനെയായിരുന്നു നിരക്ക്.