
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: 35 വര്‍ഷക്കാലമായി പ്രവാസ ലോകത്ത് സാമൂഹ്യ,മത,രാഷ്ട്രീയ,സാംസ്കാരിക മേഖലയില്‍ സജീവ പ്രവര്‍ത്തകനായ പുന്നക്ക ല്‍ മുഹമ്മദലിക്ക് യുഎഇ മുട്ടം മുസ്ലിം ജമാഅത്ത് ഷാര്‍ജ യൂണിറ്റ് കമ്മിറ്റിയുടെ സ്നേഹാദരം. മുട്ടം മുസ്ലിം ജമാഅത്ത് യുഎഇ വര്‍ക്കിങ് പ്രസിഡന്റ്,ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎഇ ജനറല്‍ സെക്രട്ടറി,ചിരന്തന പ്രസിഡന്റ്,എംഎംജെസി ദുബൈ കമ്മിറ്റി പ്രസിഡന്റ്,ഇന്‍കാസ് സ്ഥാപക ജനറല്‍ സെക്രട്ടറി,ദര്‍ശന യുഎഇ പ്രസിഡന്റ് എന്നീ നിലകളില്‍ കര്‍മരംഗത്ത് തിളങ്ങിയ പുന്നക്കന്‍ മുഹമ്മദലി തൊണ്ണൂറുകളുടെ തുടക്കത്തിലാണ് പ്രവാസലോകത്തെത്തുന്നത്. ശൈഖ് ഹംദാന്റെ ഓഫീസില്‍ ജോലി ചെയ്യുകയും ഒഴിവു സമയങ്ങള്‍ ദുബൈ ഹോസ്പിറ്റല്‍,റാഷിദ് ഹോസ്പിറ്റലുകളില്‍ ആരോരുമില്ലാതെ കഷ്ട്ടപ്പെടുന്ന രോഗികളെ കാണുകയും അവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്താണ് സാമൂഹ്യ സേവനരംഗത്ത് ശ്രദ്ധേയമായത്. അതോടൊപ്പം സ്വന്തം നാട്ടുക്കാരുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെടുമായിരുന്നു. പ്രവാസി എഴുത്തുകാരെ പ്രോഹിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. നാട്ടുക്കാരുടെ സംഗമത്തി ല്‍ വെച്ച് എംഎംജെസി പ്രസിഡന്റ് പി.മൊയ്തീന് ഹാജി ഉപഹാരവും,എംഎംജെസി യുഎഇ ജനറല്‍ സെക്രട്ടറി കെ.അബ്ദുല്ല പൊന്നാടയും നല്കി ആദരിച്ചു. പ്രസിഡന്റ് ടിപി മഹ്മൂദ് ഹാജി അധ്യക്ഷനായി. യുഎഇയിലെ നിരവധി സാമൂഹിക,ജീവകാരുണ്യ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.