
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
മസ്കത്ത്: നിസ്വ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോക്ടർ നവാഫ് ഇബ്രാഹിം (34)ഒമാനിലെ ഇബ്രിക്ക് അടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഇബ്രിയിൽനിന്ന് 60 കിലോമീറ്റർ അകലെ വാദി ധാം എന്ന സ്ഥലത്ത് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ഭാര്യ ഡോ: നിഷിയയും മകൻ നഹാനുമൊത്ത് വാദി ധാം സന്ദർശിക്കാനെത്തിയതായിരുന്നു. മകൻ നഹാനുമൊത്ത് വാദിയിൽ കുളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി വീഴുകയായിരുന്നവെന്നാണ് അറിയാൻ കഴിയുന്നത്. പാറയിൽ കുടുങ്ങിയ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന മറ്റു ടൂറിസ്റ്റുകൾ എത്തിയാണ് പുറത്തെടുത്തത്. ഉടനെ സി.പി.ആർ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു. ഭൗതികശരീരം ഇബ്രി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും കൂടെയുണ്ടായിരുന്ന ഭാര്യയും മകനും സുരക്ഷിതരാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.