
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: റമസാനില്‍ സൗജന്യമായി ഇഫ്താര്‍ വിരുന്ന് നല്‍കുന്നതിനായി 135 ഇടങ്ങളില്‍ റമദാന് ടെന്റ് ഒരുക്കുമെന്ന് ഷാര്‍ജ ചാരിറ്റി അസോസിയേഷന് അറിയിച്ചു. ഇത്തവണ റമസാനില്‍ ഒമ്പത് ലക്ഷം പേരിലേക്ക് ഇഫ്താര്‍ കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍, തൊഴിലാളികള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണമെത്തിക്കുന്നതിനായി രൂപകല്പന ചെയ്ത സംരംഭത്തിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും സൗജന്യമായി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളിലായിരിക്കും റമസാന്‍ ടെന്റുകളും വിതരണ കേന്ദ്രവും സ്ഥാപിക്കുക. റമസാനില്‍ ഏറ്റവും ആവശ്യക്കാരിലേക്ക് ഇഫ്താര്‍ കിറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഷാര്‍ജ ചാരിറ്റി അസോസിയേഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ ഖാദിം പറഞ്ഞു. സൂക്ഷ്മമായാണ് 135 റമദാന് ടെന്റുകളുടെ ഇടങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യവും ശുചിത്വവും നിലവാരവും പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി അംഗീകൃത കിച്ചണുകളുമായി സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഭക്ഷണം കൊണ്ടുപോകുമ്പോള്‍ നിലവാരം ഉറപ്പാക്കാന്‍ പ്രത്യേക കണ്ടയ്നറുകളും ഗതാഗത രീതികളുമാണ് സ്വീകരിക്കുക. കര്‍ശനമായ ശുചിത്വ, ഭക്ഷ്യ സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അംഗീകൃത കിച്ചണുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.