
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: ലോകത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി അന്താരാഷ്ട്ര സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുമെന്ന് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. അഡ്വാന്‍സ്ഡ് ടെക്നോളജി റിസര്‍ച്ച് കൗണ്‍സില്‍ (എടിആര്‍സി) ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. പ്രതിഭകളുടെ പുരോഗതിയും ഗവേഷണ നേട്ടങ്ങളും വാണിജ്യ സംരംഭങ്ങളും ഈ വര്‍ഷത്തെ അന്താരാഷ്ട്ര സഹകരണങ്ങളും ബോര്‍ഡ് യോഗത്തില്‍ അവലോകനം ചെയ്തു.