
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
റിയാദ്: റിയാദ് മെട്രോ ശൃംഖലയിലെ ഏറ്റവും മനോഹരമായ ‘സുന്ദരി’ സ്റ്റേഷന്’ ഖസറുല്‍ ഹുകും ഇന്നലെ രാവിലെ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഓറഞ്ച്,ബ്ലൂ ലൈനുകള്‍ സന്ധിക്കുന്ന ബത്ഹക്കടുത്ത് ദീരയിലാണ് രൂപകല്പനയിലും വാസ്തുനിര്‍മാണ രീതിയിലും ഏറെ പ്രത്യേകതയുള്ള സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. റിയാദ് മെട്രോയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് ‘ഗവണ്മെന്റ് പാലസ്’ എന്ന് അര്‍ഥം വരുന്ന ഖസറുല്‍ ഹുകും. ഭൂമിക്കടിയിലേക്ക് വളരെ ആഴത്തില്‍ നിര്‍മിച്ച ഈ സ്റ്റേഷന്റെ രത്ന സമാനമായ രൂപം ഏറെ ആകര്‍ഷണീയമാണ്. പുതിയ സ്റ്റേഷന് തുറന്നതോടെ റിയാദ് മെട്രോയിലെ നാലു പ്രധാന സ്റ്റേഷനുകളും പ്രവര്‍ത്തനക്ഷമമായിരിക്കുകയാണ്. ആറ് മെട്രോ ലൈനുകളിലായി ആകെയുള്ള 85 സ്റ്റേഷനുകളില്‍ ഓറഞ്ചു ലൈനിലെ എട്ട് സ്റ്റേഷനുകളാണ് ഇനി തുറക്കാന്‍ ബാക്കിയുള്ളത്. റിയാദ് ഗവര്‍ണറേറ്റിന്റെ ആസ്ഥാനവും ജനറല്‍ കോടതിയും അടക്കം പ്രധാന ഭരണ സിരാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതുമായ നഗരി കൂടിയാണ്. ഒപ്പം റിയാദിലെ വിവിധ ആവശ്യങ്ങള്‍ക്കുള്ള മൊത്ത വിതരണ കേന്ദ്രങ്ങളും ഈ സ്റ്റേഷന്റെ പരിധിയില്‍ വരുന്നു. ഭൂമിക്കടിയിലും മുകളിലുമായി ഏഴ് നിലകളിലായാണ് മെട്രോ സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ 40 അടി ആഴത്തില്‍ 19,600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ബത്ഹക്ക് സമീപത്തുള്ള മുഴുവന്‍ സ്റ്റേഷനുകളും തുറന്നുകഴിഞ്ഞു. നാഷനല്‍ മ്യൂസിയം,അല്‍ബത്ഹ,മര്‍ഖബ്,ഫിനാന്‍ഷ്യല്‍ മിനിസ്ട്രി സ്റ്റേഷനുകള്‍ നേരത്തെ തുറന്നിരുന്നു.