
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: വീട്ടാവശ്യങ്ങള്‍ക്കുള്ള അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലയില്‍ നല്കുന്ന റമസാന്‍ കാമ്പയിന് പ്രഖ്യാപിച്ച് അബുദാബി കോഓപ്പറേറ്റീവ് സൊസൈറ്റി. കുടുംബങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ബള്‍ക്ക് ഓഫറുകള്‍ ഉള്‍പ്പെടെ 60% വരെ കിഴിവുകളും 4000 ലധികം ഉല്പന്നങ്ങള്ക്ക് പ്രമോഷനുകളും നല്‍കുമെന്ന് റമസാന്‍ ഓഫര്‍ പ്രഖ്യാപന ചടങ്ങില്‍ അഡ്കൂപ്പ് സിഇഒ; ബെര്‍ട്രാന്‍ഡ് ലൂമയ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് 185 പ്രധാന റമസാന്‍ ഇനങ്ങള്‍ ആഡ്കൂപ്പ് സ്റ്റോറുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോ 250 ദിര്ഹത്തിനുമുള്ള പര്‍ച്ചേസിന് 50 ദിര്‍ഹത്തിന്റെ ക്യാഷ് ബാക്ക് കൂപ്പണ്‍ ഉപഭോക്താവിന് ലഭിക്കും. കുടുംബങ്ങളെയും സമൂഹങ്ങളെയും പിന്തുണക്കുന്നതിന്റെ ഭാഗമായി വര്‍ഷം മുഴുവന്‍ ഒരേ വിലയില്‍ നല്കാന് കഴിയുന്ന 1400 അവശ്യവസ്തുക്കള്‍ അബുദാബി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രത്യേകതയാണെന്ന് ലൂമയ് വ്യക്തമാക്കി. 30,000 ഇഫ്താര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെ 25 ദശലക്ഷം നിക്ഷേപവും വിശുദ്ധ മാസത്തിനായി ഖലീഫ ഫൗണ്ടേഷനുമായുള്ള ശക്തമായ പങ്കാളിത്തത്തോടെ നടത്തും. വിശുദ്ധ മാസത്തില്‍ ഷോപ്പിംഗ് സുഗമമാക്കുന്നതിനും സാമൂഹിക ചൈതന്യം വളര്‍ത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത സമഗ്ര സംരംഭമാണിത്. അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ 150 ദിര്‍ഹത്തിന്റെയും 100 ദിര്‍ഹത്തിന്റെയും റമസാന്‍ ബോക്സുകളും ലോഞ്ച് ചെയ്തു. ഇതില്‍ ഒരു കുടുംബത്തിലേക്കുള്ള അത്യാവശ്യ സാധനങ്ങളുണ്ടാവും. ഇത്തരത്തിലുള്ള 8000 പ്രീപാക്ക്ഡ് പെട്ടികള്‍ അഡ്കൂപ്പ് സ്റ്റോറുകളില്‍ ഒരുക്കിയിട്ടുണ്ട്. റമസാനില്‍ ആരോഗ്യകരവും പോഷകസമൃദ്ധവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഭക്ഷണം താങ്ങാവുന്ന വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ ഓഫറുകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം, കഴിഞ്ഞ റമസാനേക്കാള് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കാനായി അഡ്കൂപ്പ് ടീം അക്ഷീണം പ്രയത്നിച്ചതായും പറഞ്ഞു. റമസാനില്‍, ആഡ്കൂപ്പ് ഇകൊമേഴ്സ് ആപ്പ് വഴിയും ഇന്സ്റ്റാഷോപ്പ്, തലാബത്ത് എന്നിവയിലൂടെയും ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ലൂമയ് വ്യക്തമാക്കി.
അബുദാബി,അല്‍ഐന്‍, ദാഫ്ര,ഡെല്‍മ,ഷാര്‍ജ,റാസല്‍ ഖൈമ എന്നിവിടങ്ങളിലെ എല്ലാ അഡ്കോപ് സ്റ്റോറുകളിലും ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം. ഗ്രൂപ്പ് ചീഫ് കോര്‍പറേറ്റ് സപ്പോര്‍ട്ട് ഓഫീസര്‍ അഫാന് അല്‍ഖൂരി,മീഡിയ ആന്റ് അഡ്വര്‍ടൈസിങ് മാനേജര്‍ ഷമീര്‍ പങ്കെടുത്തു.