
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അഗ്രികള്‍ച്ചറല്‍ എക്സലന്‍സ് അവാര്‍ഡ് ലുലു ഗ്രൂപ്പിന്. യുഎഇയുടെ കാര്‍ഷിക മേഖലയുടെ വികസനവും സുസ്ഥിരത മുന്‍നിര്‍ത്തിയുള്ള മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ലുലുവിന് അവാര്‍ഡ്. എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ.അംന ബിന്ത് അബ്ദുല്ല അല്‍ ദഹഖ് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ എംഎ അഷ്റഫ് അലിക്ക് അവാര്‍ഡ് സമ്മാനിച്ചു. അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ലുലുവിന്റെ മികച്ച പ്രദര്‍ശനങ്ങളും പരിപാടികളും കൂടി അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്. ശൈഖ് സായിദ് ഫെസ്റ്റിവലില്‍ യുഎഇയുടെ തനത് കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രത്യേക പ്രദര്‍ശനങ്ങളും സ്റ്റാളുകളും ലുലു ഒരുക്കിയിരുന്നു. യുഎഇയിലെ വ്യത്യസ്തമായ പഴം ശേഖരങ്ങള്‍,പച്ചക്കറി-പഴം ഉത്പന്നങ്ങള്‍ കൊണ്ടുള്ള വിഭവങ്ങള്‍, സ്പെഷല്‍ പോള്‍ട്ടറി സെക്ഷന്‍,തേന്‍ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം എന്നിവ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ലുലു അവതരിപ്പിച്ചിരുന്നു. കൂടാതെ യുഎഇയുടെ പ്രൗഢമായ പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന ആകര്‍ഷകമായ പരിപാടികളും ലുലു ഒരുക്കിയിരുന്നു. ഭാവിതലമുറയ്ക്കായി സുസ്ഥിരതയുടെ പ്രാധാന്യം കൂടി വ്യക്തമാക്കിയായിരുന്നു പരിപാടികള്‍. യുഎഇയിലെ കാര്‍ഷിക ഉത്പന്നങ്ങളുടെ കൂടുതല്‍ വിപണനത്തിനായി ലുലു സ്റ്റോറുകളില്‍ അല്‍ ഇമാറാത്ത് അവ്വല്‍ സ്പെഷ്യല്‍ സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു. യുഎഇയിലെ പഴം പച്ചക്കറി പാല് പോള്‍ട്ടറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു സ്റ്റോറുകളിലുള്ളത്. യുഎഇയുടെ ഉത്പന്നങ്ങളുടെ വിപണനത്തിനൊപ്പം രാജ്യത്തെ കര്‍ഷകര്‍ക്ക് കൂടി കൈഞ്ഞാങ്ങാകുന്നതാണ് ലുലുവിന്റെ ഈ പദ്ധതി