
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ അനാവശ്യ കോളുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസത്തിന്റെ ഭാഗമായ ദുബൈ കോര്പ്പറേഷന് ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് ഫെയര്‍ ട്രേഡ് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സാമ്പത്തിക മന്ത്രാലയവുമായും ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റിയുമായും ഏകോപിപ്പിച്ചാണിത്. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പോസിറ്റീവ് ബിസിനസ് മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. അനാവശ്യ ടെലിമാര്‍ക്കറ്റിങ് കോളുകള്‍ കുറയ്ക്കുക, ഉപഭോക്തൃ സൗകര്യം ഉറപ്പാക്കുക, സ്വകാര്യത സംരക്ഷിക്കുക, കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള ഉചിതമായ ചാനലുകളും സമയക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കുക എന്നിവയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം. ദുബൈയിലെ 174 കമ്പനികള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുകയും അവ പാലിക്കാത്ത 159 കമ്പനികള്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. 2033 ഓടെ ദുബായിയുടെ സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കുക, ബിസിനസ്സിനും വിനോദത്തിനുമുള്ള ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി ദുബായിയുടെ സ്ഥാനം ഉയര്‍ത്തുക എന്നീ സമീപനങ്ങളുടെ ഭാഗമായാണ് നടപടി ശക്തമാക്കിയത്. ഫ്രീ സോണുകളിലുള്ളവ ഉള്‍പ്പെടെ യുഎഇയിലെ എല്ലാ ലൈസന്‍സുള്ള കമ്പനികള്‍ക്കും ഈ നിയന്ത്രണ നിയമനിര്‍മ്മാണം ബാധകമാണ്.