
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: വേങ്ങര മണ്ഡലം കെഎംസിസി ‘ഫെസ്റ്റീവ് 2കെ25’ ദൈ്വമാസ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ വേങ്ങര പഞ്ചായത്ത് ടീം ജേതാക്കളായി. അബുഹൈല്‍ സ്കൗട്ട് മിഷന് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വേങ്ങര മണ്ഡലം,പഞ്ചായത്ത്,ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെട്ട ആറ് പഞ്ചായത്ത് ടീമുകള്‍ മാറ്റുരച്ചു. ആവേശകരമായ ഫൈനലില്‍ പറപ്പൂര് പഞ്ചായത്ത് ടീമിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് വേങ്ങര ജേതാക്കളായത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എപി നൗഫലിന്റെ നേതൃത്വത്തില്‍ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ കളിക്കാരെ പരിചയപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ആട്ടീരി ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും ദുബൈ കെഎംസിസി സീനിയര്‍ നേതാവ് മുസ്തഫ വേങ്ങര രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കൈമാറി. മികച്ച കളിക്കാരനായി വേങ്ങര പഞ്ചായത്ത് ടീമംഗം ഇഖ്ബാല്‍ വാഫിയെ തിരഞ്ഞെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ബാസ് വാഫി,ആക്ടിങ് പ്രസിഡന്റ് മൂസക്കുട്ടി എന്‍,ഉനൈസ് തൊട്ടിയില്‍,നിസാര്‍ ചേങ്ങപ്ര,ഫൈസല്‍ പുല്ലമ്പലവന്‍, അനീസ് സി,ഷാഫി കറുമണ്ണില്‍,മുജീബ് തറി,ശിഹാബ് കെ പറപ്പൂര്,ഷാഫി കാവുങ്ങല്‍,മന്‍സൂര്‍ അലി സികെ,പഞ്ചായത്ത് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.